ക്ലാ ക്ലാ ക്ലീറ്റസ് തിരിഞ്ഞു നോക്കി

ക്ലീറ്റസ് നെ പറ്റിയുള്ള അഭിപ്രായങ്ങൾ ...സിനിമ കണ്ടു കഴിഞ്ഞപ്പോൾ പള്ളീപോകാൻ താല്പര്യമില്ലാത്ത കെട്ടിയോണ്‍ പറഞ്ഞു.." ഹോ ഇനി ഒരു രണ്ടു കൊല്ലം കുർബാന  കാണണ്ട"..
കഥയുടെ ത്രെഡ് നോക്കുകയനെങ്ങിൽ കൊള്ളാം...നല്ല ആശയം !...ജീവിതത്തിൽ  തല്ലുകൊള്ളിയും താന്തോന്നിയുമായ ഒരുവൻ  ...പരിശുദ്ധനായവനെ ..അവതരിപ്പിക്കുന്നു....നല്ല വിരോധാഭാസം....
പക്ഷെ...ബെന്നി നായരംബലത്തിൽ നിന്നും..നല്ലൊരു സ്ക്രിപ്റ്റ് പ്രതീക്ഷിച്ചു.മാർത്താണ്ടൻ  - ചിന്താവിഷ്ടയായ ശ്യാമളയിൽ ശ്രീനിവാസൻ  ഡയറക്റ്റ് ചെയ്തപോലെ  - സ്റ്റാർട്ട്‌  ക്യാമറ ആക്ഷൻ ...ആയി പോയോ എന്നൊരു സംശയം !!!
പ്രത്യേകിച്ച്  ഒന്നുമില്ലാത്ത സിനിമ . ചില അഭിനേതാക്കളെ കാണുമ്പോൾ ഇവരൊക്കെ എന്തിനാണ് എന്ന് പോയി.ബോറടിച്ചോ എന്ന് ചോദിച്ചാൽ ഇല്ലാ _-  അടിക്കാൻ നേരം കിട്ടിയില്ല.ടമാർ പ്ലമാർ ഇടിയൊക്കെ ഉണ്ട് ..പക്ഷെ എന്തിനു ? ആ, ആർക്കറിയാം !ചില സിനിമകൾ കഥയോന്നുമില്ലെങ്കിലും കാണാൻ നല്ല ഭംഗിയുണ്ടാവും ..നമ്മടെ ക്യാമറമേനോന്റെ കളികളെ ...പക്ഷെ അതുണ്ടായില്ല....
വില്ലനെയും കൊള്ളൂല്ല ,ക്ലൈമാക്സ്‌ കുറെയും കൂടി നന്നാക്കാമായിരുന്നു ....
ഇനി എനിക്കിഷ്ടപ്പെട്ടത് ...മമ്മൂട്ടി എന്ന  ക്രിസ്തുവിനെ...എന്റെ മോൾ (7 വയസ്സ് ) പറഞ്ഞപോലെ..."ഇനിയിപ്പോ കണ്ണടച്ചു  ഈശോനെ  ആലോചിക്കുമ്പോൾ മമ്മൂട്ടിനെ  ഓര്മ വരും". പിന്നെ ഹണി റോസ്  എന്ന നായികയെ...
എന്നെ അതിശയിപ്പിച്ച  ഒരു കാര്യം....എത്ര ന്യൂ  ജെനറേഷൻ  ആണെങ്കിലും ....മാതുക്കുട്ട്യും കുഞ്ഞനന്തനും ക്ലീറ്റസ്സും    ആയി നമ്മുടെ മഹാനടൻ  നിറഞ്ഞു നിന്നു .. അദ്ദേഹത്തിന്റെ  മാർക്കറ്റ്‌ വാല്യുവിന് മുന്നിൽ   ശിരസ്സ് നമിച്ച് കൊണ്ട്....ക്ലീറ്റസിനു സ്തുതി !!!!

Comments

Popular posts from this blog

മോഹമഞ്ഞ

ഗില്ലറ്റിൻ

തിരുനെല്ലി, വയനാട്