ഒരു കൂതറ സിനിമ
ഒരു കൂതറ സിനിമ
പിടിക്കുന്നതിനുള്ള
ചേരുവകകൾ!
നായകൻ - 1
പ്രായം
55-65 , എല്ലാ കാര്യത്തിനും കഴിവ് വേണം, ഉദാഹരണത്തിന്
തോക്കുകൾ കൈകാര്യം ചെയ്തു പരിചയം.
technology സംബന്ധമായ എല്ലാ കാര്യങ്ങളിലും പ്രാവീണ്യം
നേടിയിട്ടുണ്ടായിരിക്കണം. വില്ലന്മാരുടെ പാസ്വേർഡ് ഡീകോട്
ചെയ്യാനുള്ള കഴിവ്(പക്ഷേ വിശ്വാസ്യത
തോന്നാൻ ,നാലാമത്തെ പ്രാവശ്യമേ ശരിയാക്കുകയുള്ളൂ).
ബോംബ് ഗ്രനേഡ് തുടങ്ങിയ മാരകായുധങ്ങൾ
നിർവീര്യം ആക്കാനുള്ള ട്രെയിനിംഗ് കിട്ടിയിരിക്കണം
( നിർവീര്യമാക്കുമ്പൊൾ നായകൻ മുറിക്കുന്ന വയർ
ഇപ്പോഴും ശരിയായിരിക്കണം). വില്ലന്മാരുടെ ഫോട്ടോ
കാണുമ്പോളേയ്ക്കും അവരുടെ ജാതകം മുഴുവൻ
അറിയാനുള്ള ത്രികാലജ്ഞാനം . ഏഴോ അതിലധികമോ
ഭാഷകൾ കൈകാര്യം ചെയ്യാനുള്ള ബുദ്ധി
ശക്തി . വില്ലന്മാർ മനസ്സിൽ വിചാരിക്കുംബോഴെയ്ക്കും എന്താണ്
എന്ന് മിഷ്യൻ എന്ന് അവരോടു
പറയാനുള്ള ചങ്കൂട്ടം . പിന്നെ കൊഞ്ചാനും കുഴയാനും
ലോകത്തിലെ ഏറ്റവും സ്നേഹനിധിയായ പുരുഷൻ എന്നും
തെളിയിക്കണം എല്ലാ പെണ്ണുങ്ങളെയും ഒറ്റ
നോട്ടത്തിൽ തന്നെ മയക്കാനുള്ള മാന്ത്രികശക്തി.
നായിക - 1
പ്രായം 15-26 , എത്ര
പ്രായം കുറയുന്നോ
അത്രയും നന്ന്. മലയാളി ആണെങ്കിലും
അല്ലെങ്കിലും ആഞ്ജലീന ജോളി മലയാളം
പറയണപോലെ വേണം ഡയലോഗ് പറയാൻ.
സ്വയം മണ്ടിയാണെന്നു ഓരോ സീനിലും
തെളിയിച്ചു കൊണ്ടേയിരിക്കണം. അവസാനസീനുകളിൽ രാജ്യസ്നേഹം ഹൃദയത്തിന്റെ
അടിത്തട്ടിൽ നിന്ന് പൊന്തിവരണം.
പണ്ട് നായകനായിരുന്നു ഇപ്പൊ സഹനടൻ ആയി
നിൽക്കുന്ന അന്യഭാഷ ചിത്രങ്ങളിൽ നിന്ന്
കടമെടുത്ത ഒരാൾ (കണ്ടാൽ തോന്നും
അങ്ങനെ അഭിനയിക്കാൻ മലയാള സിനിമയിൽ ആൾക്കാരില്ല എന്ന്).
പ്രത്യേകിച്ച് പണിയൊന്നുമില്ല - "well done ,
you can do it , you have to help me
"എന്നൊക്കെ ഇംഗ്ലീഷിൽ പറയണം .
സഹനടി 1 -2 ( ആവശ്യാനുസരണം )
നായകന്ടെ മുൻഭാര്യ ആവാം അല്ലെങ്കിൽ
നായികയുടെ കൂട്ടുകാരി ആവാം .
കോട്ടും സൂട്ടുമിട്ട് കൂളിംഗ്
ഗ്ലാസും
വെച്ച്
വെറുതെ
സ്ക്രീൻ
സ്പേസ്
കളയാൻ
ചെറുപ്പക്കാരായ
ആണുങ്ങൾ
- 15-20.
നായകനെ കാണുമ്പോൾ melt ആയ
പോലെ
നിൽക്കാൻ
ജൂനിയർ
നടികൾ
- 3-4 .അഭിനയത്തിൽ മുൻപരിചയം വേണമെന്നില്ല .
വില്ലന്മാർ - 3-4
നായകനെക്കാളും
സൗന്ദര്യവും ആരോഗ്യവും കഴിവും ഉണ്ടാവണം
പക്ഷേ നിർഭാഗ്യവശാൽ ഒന്നും വിജയിക്കില്ല . വെടികൊണ്ട്
വീഴാനും മരിച്ചതായി അഭിനയിക്കാനും ഉള്ള
കഴിവ് അഭികാമ്യം .
ഒരുപകാരമില്ലെങ്കിലും നല്ല
സൗന്ദര്യമുള്ള
വളരെ
വെളുത്ത
അഭിനയിക്കാൻ
അറിയാത്ത
ഒരു
നടി - 1
ഇടയ്ക്ക് മരിക്കാനും നായകന് flirt ചെയ്യാനും
വേണ്ടി മാത്രം.
കഥ
എല്ലാ കഴിവുകളും ഉള്ള നായകൻ
ഒരു undercover agent ആണ്, സ്വന്തം കല്യാണത്തിനു
പോയില്ലെങ്കിലും ഡ്യൂട്ടി ചെയ്യുന്ന ആത്മാർഥത
ഉള്ള ഓഫീസർ, ഒരു
തീവ്രവാദിയെ പിടിക്കുന്നു. അവരുടെ മിഷ്യൻ കണ്ടുപിടിക്കാൻ
പറ്റുന്നില്ല. ഡ്യൂട്ടിക്കിടയിൽ ഭർത്താവിനെ കണ്ട് തെറ്റിദ്ധരിച്ചു
പിണങ്ങിപോകുന്ന ഭാര്യ .അവളെ തിരിച്ചു
കൊണ്ടുവരാൻ എല്ലാ രഹസ്യങ്ങളും അവളോടു
പറയുകയും പിന്നീട് അവളെയും ഈ
മിഷ്യനിൽ പങ്കുചേർക്കുന്നു ഒരു ക്ലബ്
ഡാൻസർ ആകാൻ ട്രെയിനിംഗ് കൊടുക്കുകയും
ചെയ്യുന്നു. എല്ലാത്തിനും അവസാനം പണി പാളുന്നു , ഭാര്യയെ
രക്ഷിക്കുന്നു , തീവ്രവാദികളെ കൊല്ലുകയും മിഷ്യൻ തകർക്കുകയും
ചെയ്യുന്നു.
പാട്ടുകൾ
slow songs with
western instruments , lyrics- not at
all important
background score
മനസ്സിലാവാത്ത
പോലെ, rap ചെയ്യാൻ
അറിയാത്ത ആളെ കൊണ്ട്
ചെയ്യിക്കുക .
ഇത്രയും ചേരുവകകൾ യഥാക്രമം ചേർത്ത്
ഒരു അവിയൽ പരുവത്തിൽ
വേവിച്ചെടുത്ത് സിനിമ തിയറ്ററുകളിൽ എത്തിക്കുക.
പേര് വേണമെങ്കിൽ
"ലൈല ഓ ലൈല"
എന്നിടാം (നിർബന്ദമില്ല ).
Comments
Post a Comment