bhaskar the rascal..
18/04/15
ഇന്ന് സെക്കന്റ് ഷോ കാണാൻ പോയി. Reservation സൗകര്യം ഇല്ലാത്തതു കൊണ്ടു നേരത്തെ പോയി ക്യു നിന്നു. സിനിമ കൊള്ളാം. മമ്മൂക്ക മൊത്തത്തിൽ 8 തവണ goggles മാറ്റുന്നുണ്ടെന്നും, ഷർട്ട്‌കൾ അൽപം ലൂസാണെന്നും ഞങ്ങൾ കണ്ടുപിടിച്ചു.പിന്നെ car ന്റെ നമ്പരുകൾ CA, CC,DA, DD എന്നിങ്ങനെ മാറുന്നുണ്ടായിരുന്നു...അതിപ്പ്പോ Porsche Audi BMW BENZ , വണ്ടി ഏതായാലും നമ്പരു കിടിലനായിട്ട് മാറ്റിയിട്ടുണ്ട്. ഈ കണ്ടുപിടുത്തതിന്റെ മുഴുവൻ credit ഉം മോമിക്കു പോകുന്നു. ഞാൻ മമ്മൂക്കയേയും നയൻസിനെയും നോക്കി വെള്ളമിറക്കി ഇരുന്നു. നല്ല സാരികൾ, നല്ല ജൂവലറി...നല്ല make up. കുട്ടികൾ വളരേ ബൊറായിരുന്നതു കൊണ്ടു...അവരേ ശ്രദ്ധിച്ചില്ല...പകരം അവർ ഉപയോഗിക്കുന്ന smart phones ശ്രദ്ധിച്ചു. അവസാനരംഗങ്ങളിൽ ആരു ആരെയൊക്കെ വെടിവെക്കുന്നു എന്നും ആർക്കൊക്കെ വെടി കൊണ്ടുവെന്നും വിശദമായി പടിക്കാൻ പറ്റി. വീട്ടിൽ നിന്നു കൊണ്ടുപോയ പലഹാരങ്ങൾ തീർന്നപ്പോ തീയറ്ററിനുള്ളിൽ നിന്നു ആകെ ഉണ്ടായിരുന്ന നെയ്യപ്പം വാങ്ങി. എന്നെക്കാളും പ്രായം കുറഞ്ഞ എന്റെ പല്ലുകൾ, അതു കടിക്കാൻ കൂട്ടാക്കിയില്ല. ഞാനതു വീട്ടിൽ വന്ന് ബെല്ലയ്ക്ക്കു കൊടുത്തു...മണത്ത് നോക്കി ബെല്ല പറഞ്ഞു..."വേണ്ടാ... വേണ്ടാത്തോണ്ടാ"...
പിന്നെ ഇതിന്റെ ഹൈലൈറ്റ്- പുറത്തിറങ്ങിയപ്പോൾ കണ്ട ഒരു പരിചയക്കാരനോട് എതു പടമാണു കണ്ടത് എന്ന ചോദ്യത്തിനു അദ്ധേഹം തന്ന മറുപടിയാണു " രാസ്കൽ ദ ബാസ്റ്റട്" ഇല്യെ അതന്നെ'.
നോനക്കു ഇതു വീണ്ടും കാണണം എന്ന് ഒരാഗ്രഹം പറഞ്ഞിട്ടുണ്ട്....
മൊത്തത്തിൽ കൊളളാം....കഥ അത്ര നല്ലതല്ലെങ്കിലും തമാശ അത്ര നന്നയിട്ടൊന്നുമില്ല പിന്നെ അഭിനയം അതു അങ്ങനെ പറയാനും മാത്രമൊന്നുമില്ല. പിന്നെ എന്നോട് ചോദിക്കണോരോടൊക്കെ ഞാൻ സൂപ്പർ എന്നേ പറയൂ...
അവർക്കും അങ്ങനെ തന്നെ വേണം.

Comments
Post a Comment