തവിടിന്റെ വിലയുള്ളവൾ
അഞ്ചുവയസ്സിൽ എന്നോടമ്മ പറഞ്ഞു, എന്നെ തവിട് കൊടുത്ത് വാങ്ങിയതാണെന്ന്; ഒരു ഭിക്ഷക്കാരന്റെ കയ്യിൽ നിന്ന് ! ഞാനത് വിശ്വസിച്ചില്ല , വിഷമിച്ചെങ്കിലും . പിന്നീടും അമ്മയത് പലയാവർത്തി, പറഞ്ഞത് , അച്ഛന്റെ സാന്ത്വനങ്ങളിൽ, മനസ്സിന്റെ ഉൾത്തളങ്ങളിലേക്ക്, കൂപ്പുകുത്തി ; മയങ്ങിക്കിടന്നു . എനിക്കിളയതായി പിറന്ന ഉണ്ണികൾ എങ്ങിനെ ഉണ്ടായി എന്നറിഞ്ഞില്ലെങ്കിലും തവിട് കൊടുത്തു വാങ്ങിയതല്ല എന്ന് ഞാൻ കണ്ടു . എനിക്കവരെന്നും അത്ഭുതമായിരുന്നു , ഇന്നുമതേ . എനിക്ക് മാത്രം വിലക്കപെട്ട കനികൾ; എനിക്ക് മാത്രം നിഷേദിക്കപ്പെട്ട സമ്മാനങ്ങൾ; എണ്ണിയെണ്ണി ഞാനത് പറഞ്ഞപ്പോൾ, അതെന്റെ പുലമ്പലുകളായി. പുച്ഛിക്കപ്പെട്ടു , ഘട്ടംഘട്ടമായി . പക്ഷെ എന്റേത് എന്റെത് എന്ന, ബന്ധങ്ങളുടെ സ്വാർത്ഥതയിൽ , ഞാൻ! അതെല്ലാം നിഷ്കരുണം ചവച്ചരച്ചു, കയ്പേറിയതെങ്കിലും മിനുമിനുത്ത, ചഷകങ്ങളിലാക്കി, തൊണ്ട തൊടാതെ വിഴുങ്ങി . എനിക്ക് നേരെയുയർന്ന പരിഹാസത്തിന്റെ, ആദ്യത്തെ ചൂ...