നമ്മൾ ജഡ്ജ്"മേന്ടൽ " ആണോ???
നമുക്കിവളെ
മിന്നു എന്ന് വിളിക്കാം. ടൂഷ്യൻ
പോകണ്ടാ എന്നവൾ അമ്മയോട് ഒരുപാട്
തവണ പറഞ്ഞു. ഒരുപാട്
ഒഴിവുകഴിവുകൾ അവൾ ടൂഷ്യന്
പോകാതിരിക്കാൻ വേണ്ടി ഉണ്ടാക്കിയെടുത്തു . ഒരുപാടു
വേദനകൾ അവളെ ആ സമയത്ത്
ശല്യപ്പെടുത്തിക്കൊണ്ടിരുന്നു.
പഠിക്കാൻ ഇഷ്ടമില്ലാത്തതിന്ടെ ലക്ഷണങ്ങൾ ആയി അമ്മ
അതിനെ കണ്ടു. ഒരിക്കൽ പോലും
ആ അമ്മ അവളോടു
ചോദിച്ചില്ല " എന്തേ നിനക്ക് ടൂഷ്യനു
പോകാൻ ഇഷ്ടമില്ലാത്തത് എന്ന് ". പിന്നീട് അവളെ ശല്യപ്പെടുത്തുന്നവന്ടെ
ഉപദ്രവം താങ്ങാൻ കഴിയാതെ വിഷാദരോഗത്തിനും മറ്റും അടിമയായി ആശുപത്രി
കിടക്കയെ ശരണം പ്രാപിക്കേണ്ടി വന്നു
മിന്നു എന്ന പതിനഞ്ചുകാരിക്ക്!!
മിന്നുവിനെ
പോലെ തന്നെ അമ്മുവും
അമ്മയുടെ കൂട്ടുകാരന്ടെ സ്നേഹപ്രകടനങ്ങൾ അസഹ്യമായപ്പോൾ പ്രതിഷേധിച്ചത് അനുസരണക്കേടും
അലറിക്കരച്ചിലും ഉപദ്രവങ്ങളുമൊക്കെയായിട്ടാണ്. പരിഹാരം മാനസീകരോഗാശുപത്രിയിലെ കിടക്കകൾ
തന്നെ. വിചിത്രമായ കാര്യം ആശുപത്രിയിൽ പോലും അമ്മ സ്വന്തം കൂട്ടുകാരനെ ന്യായീകരിക്കുന്നു
- "അവൾക്ക് എല്ലാം തോന്നലാണ്,അല്ലാണ്ട് അങ്ങനെയൊന്നും ഇന്ടായിണ്ടാവില്യ".
" എന്തൊക്കെയാണ്
ഞാൻ ഇവന് വേണ്ടി
വാങ്ങിച്ചു കൊടുക്കണേ എന്നറിയോ ? പറയണ
സാധനം മുഴുവൻ അപ്പൊ തന്നെ
വാങ്ങികൊടുക്കും, ഒരു കാര്യത്തിനും
തടസ്സില്യാ ,ന്നാലും ഒരക്ഷരം പഠിക്കേണ്ടേ
,നന്നായി പഠിച്ചിരുന്ന കുട്ട്യാ ,ഇപ്പൊ ഇങ്ങനെ
" ,അമ്മക്ക് സങ്കടം . നന്നായിപഠിച്ചിരുന്ന കുട്ടിക്ക് എന്താ
പറ്റിയത് എന്ന് ആ അമ്മ
അവനോടു ചോദിച്ചിരുന്നെങ്കിൽ അപ്പു പറയുമായിരുന്നു അവനു
അമ്മയെ വിട്ടുകൊടുക്കേണ്ടി വരുമ്പോഴുള്ള വിഷമം കാരണമാണ് അവനു
പഠിക്കാൻ കഴിയാത്തത് എന്ന് .ഇത്രയും
നാൾ അപ്പുവിനു അമ്മയും അമ്മക്ക്
അപ്പുവും ആയിരുന്നു .ഇനിമുതൽ അമ്മക്ക്
പുതിയ അവകാശിയായി പുതിയ ഒരങ്കിൾ
വരുന്നു . കുറച്ചു നാൾ അപ്പു
അമ്മൂമ്മയുടെ കൂടെ കഴിയണം. അപ്പുവിന്ടെ
അമ്മ എന്തേ അത്
മനസ്സിലാക്കിയില്ല. പകരം അവർ ഒരു
പഠനവിദഗ്ധന്ടെ സഹായം തേടുന്നു. നന്നായി
പഠിച്ചിരുന്ന കുട്ടിക്ക് പഠനവൈകല്യമെന്നു എങ്ങനെ
നിരൂപിക്കപെട്ടു.
കുട്ടികളുടെ
ചിന്തകൾ നമ്മുടേത് പോലെയാവണമെന്ന നിർബന്ധബുദ്ധിക്കാരാണ്
പല മാതാപിതാക്കളും. അവർ കാണിക്കുന്ന
അനുസരണകേടുകളും അസുഖങ്ങളും അവരുടെ
കുറുമ്പുകളും തോന്നിവാസങ്ങളുമായി ചിത്രികരിക്കപെടുന്നു. അത് അങ്ങനെ
തന്നെയാണ് എന്ന് നമ്മൾ വാശിപിടിക്കുന്നു
. നമ്മൾ സ്വയം ന്യായികരിക്കുന്നു "ഞാൻ അമ്മയെന്ന
നിലയിൽ അച്ഛനെന്ന നിലയിൽ നൂറുശതമാനം
നീതിപുലർത്തുന്നു, എന്നിട്ടും എന്ടെ മകൻ
അല്ലെങ്കിൽ മകൾ മന:പ്പൂർവം ഇങ്ങനെയൊക്കെ
പെരുമാറുന്നു" നമ്മൾ വിധികർത്താക്കളാകുന്നു. മാതാപിതാക്കൾ
എന്നാ നിലയിൽ നമ്മുടെ മാനദണ്ഡങ്ങൾ
അവർ പാലിച്ചിരിക്കണം .
ഒന്ന് ചേർത്തുപിടിച്ച് ഒന്ന് തലോടി ഒരമ്മ
ചോദിച്ചാൽ മകൾ അല്ലെങ്കിൽ
മകൻ അവന്ടെ വിഷമങ്ങൾ
അമ്മയുമായി പങ്കുവെക്കേണ്ടതല്ലേ ? അല്ലെങ്കിൽ പിന്നെ ആ
ബന്ധത്തിന് എന്തർത്ഥം ?പക്ഷെ എങ്ങനെ
പറയും പറയുന്നതിന് മുൻപ് തന്നെ
മുൻവിധികളാണ്. മാതാപിതാക്കൾ കാവൽനായ്ക്കളെ പോലെയാവണം എന്നാണ് എന്ടെ
അഭിപ്രായം . കണ്ണും കാതും തുറന്ന്
നമുക്ക് നമ്മുടെ മക്കളെ ശ്രദ്ധിക്കാം,
അവർ പറയുന്നത് കേൾക്കാം.
മാതാപിതാക്കളേ കൊണ്ട് പരിഹരിക്കാവുന്ന പ്രശ്നങ്ങളെ
നമ്മുടെ മക്കൾക്കുള്ളൂ .
നമുക്ക് സ്വയം വലുതായി പടർന്നുപന്തലിച്ച്
വടവൃക്ഷങ്ങളായി നമ്മുടെ മക്കൾക്ക് തണലേകാം.
Comments
Post a Comment