സ്വാതന്ത്ര്യദിനാശംസകൾ

അറുപത്തിയെട്ട് സംവത്സരങ്ങൾ , സ്വാതന്ത്ര്യമനുഭവിച്ചവൾ - എന്ടെ രാജ്യം . അതിനുമുൻപവൾ സർവ്വൈശ്വര്യ ദായകയായി , സമൃദ്ധിയുടെ രാജ്ഞിയായി വാണിരുന്നവൾ - എന്ടെ രാജ്യം . അവളെ ബലാൽക്കാരമായി പിടിച്ചടുക്കി അവളെ കൊള്ളയടിച്ചവർ ആരുമായിക്കൊള്ളട്ടെ . പിന്നീട് പിടിച്ചു വാങ്ങിയ മാനം ; സ്വാതന്ത്ര്യം, ഒരു അർദ്ധരാത്രിക്ക് മുദ്ര വച്ച് സ്വീകരിച്ചപ്പോൾ , നെടുവീർപ്പിട്ടു . ഇനിയവൾ ശക്ത , സ്വതന്ത്ര - എന്ടെ രാജ്യം . തോറ്റോടിയവണ്ടെ മുഖം രക്ഷിക്കാൻ അവൻ വിതറിയ വിഷവിത്തുകൾ ഇന്നും പേറി - തമ്മിലടിക്കുന്ന മക്കളുള്ളവൾ , ജാതിയുടേയും വർഗ്ഗീയതയുടെയും രാഷ്ട്രീയത്തിന്റെയും വരമ്പുകൾ കൽപിച്ച് - പോരടിക്കുന്ന മക്കളുള്ളവൾ, ഓരോ ലഹളയുടെയും പേരിൽ മാറിൽ രക്തക്കച്ച അണിഞ്ഞവൾ - എന്ടെ രാജ്യം . ഏറ്റം ധനികനും ഏറ്റം ദരിദ്രനും ഒരുപോലെ അമ്മയിവൾ . സമ്പത്തിന്റെയും നീതിനിഷേധത്തിന്റെയും വ്യവഹാരാപഹരണത്തിന്റെയും മൂല്യച്യുതിയുടേയും അന്തരം പേറി , മക്കൾ നെട്ടോട്ടമോടുമ്പോൾ, അവരുടെ ചൂഷകരായ ദൈവമനുഷ്യരേയും ...