ലൈബ്രേറിയൻ - C V Balakrishnan


I have always imagined that paradise will be a kind of library: Jorge Luis Borges

ഒരു വലിയ പുസ്തകശാല. അതിൽ മരത്തിന്റെ നീളത്തിലുള്ള റാക്കുകളിൽ ഒതുങ്ങിയിരിക്കുന്ന ഒരുപാട് പുസ്തകങ്ങൾ. ഞാൻ അതിനിടയിൽ കൂടി നടക്കുന്നു, പുസ്തകങ്ങളിൽ തഴുകികൊണ്ട് ,ചിലതെല്ലാം എന്ടെ കൈകളിൽ പൊടിയാക്കുന്നുണ്ട്. ചിലഭാഗങ്ങളിൽ ആരും  വരാത്തതിനാലാവും നിറയെ മാറാമ്പലകൾ പിടിച്ചിരിക്കുന്നു. അതെല്ലാം തട്ടിമാറ്റി ഞാൻ പിന്നെയും അത്ഭുതത്തോടെ നടന്നു. അവിടെ എനിക്കൽഭുതമായി തോമസ്‌ ഹാർഡിയും ഷേക്സ്പിയറും ദസ്തയെവസ്കിയും ഷെല്ലിയും കീറ്റ്സും വേർഡ്സ്വർത്തും ഗൊഗളും ഗോർക്കിയും ഡീക്കൻസും ചെഖോവും മോപ്പസാങ്ങും അലൻപൊയും ഹെമിംഗ്വേയും ഒരുമിച്ചിരിക്കുന്നു. വീണ്ടും മുന്നോട്ടു പോയപ്പോൾ വള്ളത്തോളും കുമരനാശാനും ചങ്ങമ്പുഴയും പൊറ്റെക്കാട്ടും തകഴിയും ഉറൂബും കേശവദേവും പൊൻകുന്നം വർക്കിയും വി കെ എന്നും ലളിതാംമ്പിക അന്തർജ്ജനവും മാധവിക്കുട്ടിയും ബാലാമണിയമ്മയും കുഞ്ഞിരാമൻ നായരും ബേപ്പൂർ സുൽത്താനും എല്ലാം എന്നെ നോക്കി ചിരിക്കുന്നു. ഞാൻ അമ്പരന്നു, എനിക്കിവരെയെല്ലാം അറിയാം , പക്ഷെ ഞാൻ എല്ലാം പുസ്തകങ്ങളും വായിച്ചിട്ടില്ല.വായിച്ചതിനെക്കാൾ വായിക്കാത്തത് എണ്ണത്തിൽ അധികം. ഞാൻ ഞെട്ടിയുണർന്നു ,ഞാനാകെ വിയർത്തിരുന്നു. സ്ഥലകാലബോധം വന്നപ്പോൾ ഞാൻ ഒരു സോഫയിൽ "ലൈബ്രേറിയൻ ", എന്ന പുസ്തകം വായിച്ചു ഉറങ്ങി പോയതാണ്. പിന്നെ കണ്ടതെല്ലാം ഒരു സ്വപ്നവും.പക്ഷെ അതൊരു വാസ്തവുമാണ്.
                ഒരു ലൈബ്രേറിയന്റെ ജീവിതത്തിലെ കഥപറയുന്നു ഈ നോവൽ . ഇടയ്ക്കിടയ്ക്ക് കഥാസാഹചര്യങ്ങൾക്കനുസൃതമായി എഴുത്തുകാരുടെ സന്ദർശനവും ലഭിക്കുന്നുണ്ട് ഈ ലൈബ്രേറിയനു. ഭാഗ്യവാൻ! വളരെ സരളമായ കഥ പക്ഷെ ആഖ്യാനത്തിലെ വ്യത്യസ്തത കൊണ്ട് മുൻപന്തിയിൽ നില്ക്കുന്നു.
എനിക്ക് ഏറെ ഇഷ്ടപ്പെട്ടത് തങ്കമ്മാളുവിനെയാണു , ഒരു സ്ത്രീരത്നം എന്ന് തന്നെ പറയാം . സ്വർണ്ണത്തേക്കാളും പുസ്തകങ്ങൾക്ക് വിലകൽപ്പിക്കുന്നവൾ.
സ്വന്തം അനിയത്തിയുടെ മൃതദേഹം കണ്ടതിനു ശേഷം തങ്കമ്മാളു അമ്മയുടെ അടുത്തേക്ക് നടക്കുന്ന ഒരു കഥാസന്ദർഭത്തിൽ , ഞാൻ കരുതി ഇതിനൊക്കെ കാരണക്കാരിയായ ആ സ്ത്രീയെ അമ്മയാണെന്ന ഒറ്റ കാരണം കൊണ്ടുതന്നെ ക്ഷമിച്ചു തങ്കമ്മാളു കൂടെ കൂട്ടുമെന്നാണ് . അങ്ങനെയെങ്കിൽ എനിക്കത് തീരെ ഇഷ്ടമാകുമായിരുന്നില്ല. പക്ഷെ തങ്കമ്മാളു അമ്മയെ തൊഴിക്കുകയാണ്, അവളുടെ എല്ലാം പകയോടും കൂടി. അമ്മയാണെന്നതു തെറ്റുകൾ ക്ഷമിക്കപ്പെടാൻ ഒരു യോഗ്യതയല്ല .
march 8 നു വനിതാദിനത്തിൽ ഞാൻ ഈ കഥാസന്ദർഭം വായിച്ചു ഉണ്‍മേഷവതിയായി.എല്ലാം കൊണ്ടും ശുഭപര്യവസായി ആയ ഈ കഥയിൽ പ്രതികാരവും മധുരമുള്ളതാണ്.
അച്ചടി പിശകുകൾ ഒഴിവാക്കാമായിരുന്നു എന്നത് മാത്രം ഒരു കുറവായി ഞാൻ കാണുന്നു .
ഒരു നല്ല വായനാനുഭവം തന്നതിന് കഥാകാരന് നന്ദി !!

Comments

Popular posts from this blog

മോഹമഞ്ഞ

ഗില്ലറ്റിൻ

തിരുനെല്ലി, വയനാട്