Posts

Showing posts from 2014

അഭ്യുദയകാംഷികൾ!!

ധനുമാസത്തിന്ടെ തണുപ്പും കുളിരും ആസ്വദിച്ച് അവനോടുകൂടി ഒന്നുകൂടി പറ്റിച്ചേർന്നു കാലുകൾ പുതപ്പിന്നുള്ളിലേക്ക് ചുരുട്ടി വെച്ച് ഒന്ന് കൂടി ഉറങ്ങാൻ കിടന്നപ്പോഴാണ് ‌ , നീട്ടിയുള്ള കോളിംഗ് ബെൽ എന്നെ   അലോസരപ്പെടുത്തിയത് . ഞാൻ അവനെ തോണ്ടി  " ആരോ വന്നിട്ട്ണ്ട് , ആരാണാവോ ഇത്ര പുലര്ച്ചക്ക് "? " പുലർച്ച്യാ ?? മണി 8 എങ്കിലും ആയിടുണ്ടാവും " നീ പോയി നോക്ക് " അവൻ ഒരു ചോദ്യചിഹ്നം പോലെ തിരിഞ്ഞ് കിടന്നു . " നാശം , ഒന്നുറങ്ങാനും സമ്മതിക്കില്യാ , ആകെ ഒരു ശനിയാഴ്ചയാ ഉറങ്ങാൻ കിട്ടാ ,    അതിപ്പോ ഗോവിന്ദ്യായി , ഇനീപ്പോ വല്ലവരും മരിച്ചോ "? ഞാൻ വാതിൽ തുറക്കാൻ നടക്കുന്നതിന്നിടയിൽ പിന്നെയും കോളിംഗ് ബെൽ കേട്ടു . മുകേഷ് സിദ്ദിക്കിനോട് പറയണപോലെ " ഞെക്കിപിടി ,   ഞെക്കി പിടി”ആണെന്ന് തോന്നുന്നു . ഞാൻ ഒരുവിധത്തിൽ താക്കോൽ തപ്പിയെടുത്ത് വാതിൽ തുറന്നപ്പോൾ ,  കുറച്ച് ബന്ധുക്കളാണ് . അപ്പൊ സത്യമായും ഞാൻ വിചാരിച്ചു  ' ആരോ പടമായിട്ടുണ്ട് '. " കയറിയിരിക്കൂ , എന്തേ ഈ നേരത്ത് "? " ഈ ...

നമ്മൾ ജഡ്ജ്"മേന്ടൽ " ആണോ???

നമുക്കിവളെ മിന്നു എന്ന് വിളിക്കാം . ടൂഷ്യൻ പോകണ്ടാ എന്നവൾ അമ്മയോട് ഒരുപാട് തവണ പറഞ്ഞു . ഒരുപാട് ഒഴിവുകഴിവുകൾ അവൾ ടൂഷ്യന് പോകാതിരിക്കാൻ വേണ്ടി ഉണ്ടാക്കിയെടുത്തു . ഒരുപാടു വേദനകൾ അവളെ ആ സമയത്ത് ശല്യപ്പെടുത്തിക്കൊണ്ടിരുന്നു . പഠിക്കാൻ ഇഷ്ടമില്ലാത്തതിന്ടെ ലക്ഷണങ്ങൾ ആയി അമ്മ അതിനെ കണ്ടു . ഒരിക്കൽ പോലും ആ അമ്മ അവളോടു ചോദിച്ചില്ല " എന്തേ നിനക്ക് ടൂഷ്യനു പോകാൻ ഇഷ്ടമില്ലാത്തത് എന്ന് ". പിന്നീട് അവളെ ശല്യപ്പെടുത്തുന്നവന്ടെ ഉപദ്രവം താങ്ങാൻ കഴിയാതെ   വിഷാദരോഗത്തിനും മറ്റും അടിമയായി ആശുപത്രി കിടക്കയെ ശരണം പ്രാപിക്കേണ്ടി വന്നു മിന്നു എന്ന പതിനഞ്ചുകാരിക്ക് !! മിന്നുവിനെ പോലെ തന്നെ അമ്മുവും അമ്മയുടെ കൂട്ടുകാരന്ടെ സ്നേഹപ്രകടനങ്ങൾ അസഹ്യമായപ്പോൾ പ്രതിഷേധിച്ചത് അനുസരണക്കേടും അലറിക്കരച്ചിലും ഉപദ്രവങ്ങളുമൊക്കെയായിട്ടാണ്. പരിഹാരം മാനസീകരോഗാശുപത്രിയിലെ കിടക്കകൾ തന്നെ. വിചിത്രമായ കാര്യം ആശുപത്രിയിൽ പോലും അമ്മ സ്വന്തം കൂട്ടുകാരനെ ന്യായീകരിക്കുന്നു - "അവൾക്ക് എല്ലാം തോന്നലാണ്,അല്ലാണ്ട് അങ്ങനെയൊന്നും ഇന്ടായിണ്ടാവില്യ". " എന്തൊ...

ഞാൻ ഉറങ്ങുന്നു

Image
വിരഹത്തിന്റെ പുഴുകുത്തേറ്റ  രാത്രിയുടെ ഓരോ യാമങ്ങളിലും  ശരീരത്തിന്റെ വിധവിധമായ  ചലനങ്ങൾ കൊണ്ട് ഞാൻ  കിടക്കയിൽ പലവിധമായ  രൂപങ്ങൾ തീർത്തുകൊണ്ട് ഒരിറ്റ് നിദ്രക്കായി കാത്തുകിടന്നു തലയിണകൾ കഥാകാരികളെങ്കിൽ പലവർണ്ണക്കണ്ണീരിന്റെ കഥകൾ കേൾക്കാമായിരുന്നു എപ്പോഴോ കനം വെച്ച് താഴേക്കമർന്ന കണ്‍പോളകൾ ഇറുക്കിയമർത്തി ഞാൻ സുഷുപ്തിയിലേക്ക് വീഴാൻ തുടങ്ങവേ മിഴിക്കുള്ളിൽ അപ്പോഴും നിറഞ്ഞു നിന്ന ശോകത്തുള്ളികൾക്കിടയിൽ കൂടി ഞാൻ കാണുന്നു നിന്നെ മാത്രം നിന്നെയെന്നപോലെ ഞാൻ ഈ തലയിണകൾ എന്റെ നെഞ്ജോടു ചേർത്ത് പുണരുമ്പോൾ അവയ്ക്ക് നിന്റെ വിയർപ്പിന്റെ ഗന്ധമുണ്ടായിരുന്നു നിന്റെ ഹൃദയത്തിന്റെ താളമില്ലെങ്കിലും ചിതലരിച്ച ഓർമ്മച്ചിത്രങ്ങൾ പോലെ എന്റെ കണ്ണിനുള്ളിൽ ഒരു പഴയ ചലച്ചിത്രം പോലെ നീ സ്വപ്നമായി , ചലിച്ചുകൊണ്ടിരുന്നു പുലരിയുടെ പൊൻനൂലുകൾ  ജനൽ ചില്ലുകളിൽ തട്ടി മഴവില്ല് പോലെ  എന്റെ കണ്ണിൽ പതിക്കുമ്പോഴും  അത്തിപഴം തിന്നാൻ വന്ന കുയിലുകളുടെ  പാട്ടുകൾ കാതിൽ ഇമ്പമാകുമ്പോഴും  ഉണർത്താനായി എന്റെ കാൽവെള്ളകളിൽ  ഇക്കിളിയിടുന്ന മണികുട്ടിയുടെ ചിരി ഞാൻ  അറിയുമ്പോഴും കണ്ണ് തുറ...

പ്രധാന വാർത്തകൾ.

നമസ്കാരം , പ്രധാന വാർത്തകൾ . തൃശ്ശൂരിൽ ഇന്ന് രാവിലെ ദമ്പതികൾ ആക്രമിക്കപെട്ടു . വാർത്തകൾ വിശദമായി . വല്ലഭായി പട്ടേലിന്റെ ജന്മദിനത്തോടനുബന്ധിച്ചു തേക്കിൻ കാട് മൈതാനത്ത് , നിന്നാരംഭിക്കുന്ന   മിനി മാരത്തണിൽ പങ്കെടുക്കുന്ന മകനെ കാത്ത് നിന്ന ദമ്പതികൾ ആണ് ആക്രമിക്കപ്പെട്ടത് . സ്വന്തം കാറിൽ മകനെ കാത്തിരുന്ന പിതാവിന്റെ അടുത്താണ് കാഴ്ച്ചയിൽ മാന്യനെന്നു തോന്നുന്ന ഒരാൾ കാറിന്റെ വില ചോദിക്കുകയും വാഹനം വില്ക്കുന്നുണ്ടോ എന്ന് അന്വേഷിക്കുകയും ചെയ്തതത് . വാഹനം വിൽക്കുന്നില്ല എന്ന് മറുപടി പറഞ്ഞതോടെ അയാൾ ദേഷ്യപ്പെടുകയും ,  "right India" എന്താനെന്നറിയുമോ എന്ന് ആരായുകയും   ചെയ്തു .  ചോദ്യം മനസ്സിലാവാത്തതിനാലും ഇയാളുടെ പെരുമാറ്റത്തിൽ പന്തികേട് ‌ തോന്നിയതിനാലും ഇദ്ദേഹം മറുപടി ഒന്നും പറയുകയുണ്ടായില്ല . പിന്നീട് ഒരിക്കൽ കൂടി ചോദ്യം ആവർത്തിച്ചപ്പോൾ , ഇദ്ദേഹം അറിയില്ല എന്ന് മറുപടി പറയുകയും ചെയ്തതോടെയാണ് അസഭ്യവർഷം ആരംഭിച്ചത് .  വളരെ നേരം അസഭ്യം പറയുകയും വാഹനം മാറ്റിയിടാനോ സമ്മതിക്കാതെ ഇയാൾ വാഹനത്തിൽ...

ചിത്രശലഭങ്ങളുടെ രാജകുമാരി

ഒരു ഇലക്കടിയിൽ, ഒരു ശലഭക്കോശത്തിനുള്ളിൽ അവൾ ഉറങ്ങിക്കിടന്നു, ഒരു പുതുപുലരിയിലേക്കു ഉണരാനായി; ഉണർന്നതും അവൾ ഒരു നീലനിറമുള്ള ചിത്രശലഭമായി; അവളുടെ ഭംഗി കണ്ടു, അവർ അവളെ താലോലിച്ചു മാറോടു ചേർത്തു വച്ചു; അവളെ കണ്ടുമോഹിച്ചവൻ, അവളുടെ ചിറകുകൾ ചോദിച്ചു; അവർ അവളെ മുഴുവനായി അവനു നൽകി അവന്റെ സന്തോഷത്തിനു വേണ്ടി, അവനാദ്യം അവളൊടു പറഞ്ഞു, നീലനിറമുള്ള ചിറകുകൾ ഭംഗിയില്ലാത്തതു എന്നു! അതിലെ ചുവന്ന പൊട്ടുകൾ വിരസമെന്നു അവനാദ്യം അവളുടെ കാലുകളിൽ ചങ്ങലകളിട്ടു,സ്നേഹത്തിന്റെതെന്നു മൊഴി എന്നിട്ടും അവൾ പറക്കാനഗ്രഹിച്ചു മൂർച്ചയേറിയ വാക്കുകളാൽ  വരഞ്ഞുകെട്ടിവെച്ച അവളുടെ ചിറകുകൾ; രക്തംകിനിയുന്ന ചിറകുകളും, കണ്ണീർ  നിറയുന്ന മിഴികളുമായി അവൾ ഒരു ശലഭമെന്നതേ മറന്ന അവസ്തയിൽ! കണ്ണീർ വറ്റിയ കണ്ണുകളും, രക്തം ഉറഞ്ഞു കൂടിയ ചിറകുകളുമായി ഞാനിന്നവളെ കണ്ടുമുട്ടി! ഭൂമിയിലേറ്റവും ഭംഗിയുള്ള ചിത്രശലഭമേ, നിന്നെയൊന്നാശ്വസിപ്പിക്കാൻ ഞാനിന്നീ വാക്കുകളുടെ മഹസാഗരത്തിൽ നിസ്സംഗയായി തപ്പിതടഞ്ഞു പോകുന്നു.