Posts

Showing posts from May, 2016

ലഹരികൾ....

തകർച്ചകളും നിരാശകളും, പരാജയഭീതികളും, വിജയിച്ചവരോടുള്ള നിസ്സംശയവും ഒഴിവാക്കാനവാത്തൊരാ അസൂയയും, ഏന്റെ ചഷകങ്ങലിലെയ്ക്ക്  നിന്നെയാവാഹിക്കാൻ പ്രേരകങ്ങളല്ല തെരുവിൽമാത്രം എല്ലാവരും സമന്മാരാണെന്ന  ചിന്താധാരണകളും- 'കുഞ്ഞുങ്ങളും നായകളും' എന്റെ ചുണ്ടിലേയ്ക്ക് നിന്നെ അടുപ്പിക്കുന്നില്ല രാഷ്രമീമാംസയിൽ ഞാൻ പഠിച്ച പാഠങ്ങളും ഇന്നത്തെയെന്റെ നാടിന്റെയവസ്ഥാവിശേഷങ്ങളായ ഫാസിസചർച്ചകളും മതേതരത്വചിന്തകളുമായുള്ള അജഗജാന്തരപ്രക്ഷോഭങ്ങളും, എന്നെ അലട്ടുന്നില്ല പക്ഷെ എന്നെ, എന്റെ ചിന്തകളെ, മസ്തിഷ്കപ്രക്ഷാളനങ്ങളെ ഉൾകൊള്ളാൻ കഴിയാത്ത ശരീരത്തെ ക്ഷീണിപ്പിക്കാൻ, പിന്നെ വെറുതെ മയങ്ങാൻ, എന്നെ കൂച്ചുവിലങ്ങിട്ട് വലിച്ച് മുറുക്കുന്ന ഉത്തരവാദിത്വങ്ങളിൽനിന്ന് ഭീരുവിനെപ്പോലെ ഓടിയൊളിക്കാൻ ഞാൻ നിന്നെ തേടുന്നു, രക്തത്തിലലിയാൻ, ബുദ്ധിയെമരവിപ്പിക്കാൻ......

ജീവിതത്തിൽ നിന്ന് മരണത്തിലേക്കുള്ള ദൂരം......

ഞായറാഴ്ചകൾ എനിക്കു അലസതയുടെ ഒരുമിച്ചുള്ള പാചകത്തിന്റെ ഉച്ചയുറക്കത്തിന്റെ ദിവസമാണ്. പതിവുപോലെ അങ്ങനെയൊരു ദിവസത്തെ പ്രതീക്ഷിച്ചാണ് ഉറക്കമുണർന്നതും, ഒരു പകൽ മുഴുവൻ ആശുപത്രിയിൽ ചിലവഴിക്കേണ്ടി വരുമെന്നറിയാതെ. ഞാനവിടെ എന്തിനു ചെന്നു എന്നതപ്രസക്തമാണെങ്കിലും അവിടെ അനുഭവപ്പെട്ടത് വളരെ ഉള്ളുലയ്ക്കുന്നതായിരുന്നു. മുഖത്ത് നിറയെ ചോരയുമായി വന്ന ഒരു ചെറുപ്പക്കാരൻ, ഒരു ഇരുപതോ ഇരുപത്തിരണ്ടോ വയസ്സുണ്ടാവും, അവനു വേദനിച്ചു കരയാൻ പോലും കഴിയുന്നില്ല. കൂടെയുള്ള പെൺകുട്ടി അവൾക്ക് ഒന്നും പറ്റിയിട്ടില്ല, അവൾ കൂളായി നിൽക്കുന്നതു കണ്ടു. പക്ഷെ, പിന്നീട് സ്റ്റ്രചറിൽ കൊണ്ടു പോകുന്നതു കണ്ട് , അവിടെയുള്ള നഴ്സിനോട് ചൊദിച്ചപ്പോ പറഞ്ഞു, ബൈക്കിൽ നിന്ന് വീണപ്പോൾ തലയിടിച്ചിരുന്നു, ഇപ്പൊ നല്ല വേദന ഉണ്ട്, മാത്രമല്ല ഇടയ്ക്ക് ഓർമ്മ പോണുണ്ടെന്നു പറയുന്നു. അത്രയ്ക്കൊന്നും ദൈവവിശ്വാസം ഇല്ലാത്ത ഞാൻ അറിയാതെ വിളിച്ചു പോയി " ദൈവമേ അതൊരു കൊച്ചുപെണ്ണല്ലെ, വേദനിപ്പിക്കല്ലെ എന്നു". ആ ഒരു കാഴ്ചയുടെ , ചിന്തയുടെ ആഘാതത്തിൽ നിൽക്കുമ്പോഴാണു ഒരു ആംബുലൻസിൽ ഒരു കുഞ്ഞു വാവയെയും ഒരു ചെറുപ്പകാരനെയും കൊണ്ട് വന്ന് ഇറക്കുന്നത് കണ്ടത്. പിന്നെ അ...

സൂപ്പർ വുമൺ!

Image
സൂപ്പർ വുമൺ! വലിയഭക്തിയൊന്നുമില്ലെങ്കിലും വികാരിയച്ചനെ കാണേണ്ടതായ ഒരാവശ്യം വന്നതു കൊണ്ട് മാത്രം പള്ളിയിൽ പോയതായിരുന്നു. തിരിച്ച് വരുമ്പോൾ ഒരാന! അങ്ങനെ അതിനെയും നോക്കി ചെറുപ്പത്തിൽ ഒരാനയേയും കുതിരയെയും വാങ്ങണമെന്നുള്ള ആഗ്രഹം ഇപ്പോഴും അതു പോലെ തന്നെയുണ്ടല്ലോ എന്ന പലവിചാരത്തിൽ നടന്ന് വരുകയായിരുന്നു ഞാൻ. അപ്പോഴാണതു സംഭവിച്ചത്! നല്ല സ്പീഡിൽ വന്ന ഒരു ബസ്സിനെ ഞാൻ "തോളു കൊണ്ടു തടയാൻ ശ്രമിച്ചത്". ശ്രമം വിജയിച്ചില്ലെന്നു മാത്രമല്ല അവർ നിറുത്താതെ പോവുകയും ചെയ്തു. ഞാൻ അപ്പൊ തന്നെ വീട്ടിൽ വന്ന് കെട്ടിയോനോടു വിവരം പറഞ്ഞു--"നോക്കൂ,  കണ്ടോ ഇങ്ങനെയാണു സൂപ്പർ വുമൺ ഉണ്ടാവുന്നതു, ബസ്സിനെ വരെ ഞാൻ ഷോൾഡർ കൊണ്ട് തടഞ്ഞു നിറുത്തും". തെളിവായി തോളത്തുള്ള മുറിവുകളും കുറച്ച് നീരും കാണിച്ചു കൊടുത്തു.കുറച്ച് നേരം ഒന്നും മിണ്ടാതെ എന്നെ നോക്കിയിരിക്കുന്ന ആളെ കണ്ടപ്പോൾ എനിക്ക് മനസ്സിലായി ആൾക്ക് എന്നോട് കുശുമ്പാണെന്നു. ആൾക്ക് പറ്റാത്ത ഒരു കാര്യം ഞാൻ ചെയ്തല്ലോ? അതാണ്!! ഞാൻ അപ്പോ തന്നെ ഒല്ലൂർ പോലീസ് സ്റ്റേഷനിൽ വിളിച്ച് പരാതി പറഞ്ഞു. പിന്നീട് നേരിട്ട് പോയി പരാതി കൊടുക്കുകയും ചെയ്തു. ഡോക്ടരിനെ കണ്ടപ്...

എന്റെ പൂരം!!

Image
എന്റെ പൂരം!! ക്ഷീണമുണ്ടെങ്കിലും ഉറങ്ങാൻ തോന്നിയില്ല, മെല്ലെ എഴുന്നേറ്റ്, ഉറങ്ങുന്ന മക്കളെ ശല്യപ്പെടുത്താതെ, റൂമിനു പൂറത്തിറങ്ങി. പൂരപ്പറമ്പാകെ തട്ടിമുട്ടി നടക്കാൻ, പണ്ടു നടന്നതിന്റെ ഓർമ്മപുതുക്കൽ കൂടിയായിരുന്നു , അവന്റെ കൂടെയുള്ള ഈ നടത്തം. ഇന്നു പകൽപ്പൂരത്തിനു സ്ഥലം പിടിക്കുന്നവരുടെ തിരക്കുണ്ട്. ചുറ്റിവളഞ്ഞു പാറേമേക്കാവിന്റെ ഭാഗത്തെത്തിയപ്പോഴാണ്, ചില കരിവീരന്മാർ വിശ്രമിക്കുന്നത് കണ്ടത്. സന്തോഷത്തിനു വേറെ കാരണം വല്ലതും വേണോ? ഞാൻ അടുത്തേക്ക് ചെന്നു, എന്നെ നോക്കി തലയാട്ടിയ ഒരു ആനക്കുട്ടനെ നോക്കി ചിരിച്ചപ്പോൾ, എനിക്കൊരു തുമ്പിക്കൈ സലാം തന്നു. ഞാൻ സംസാരിക്കാൻ വന്നതാണ്, ചോദ്യങ്ങൾ ചോദിച്ചോട്ടെ എന്നാവശ്യം പറഞ്ഞപ്പൊൾ ആന എന്നെ കളിയാക്കി ഒന്നു ചിരിച്ചോന്ന് ഒരു സംശയം. പക്ഷെ ഞാൻ ചിരി സമ്മതമെന്ന് വിചാരിച്ച് രണ്ടും കൽപ്പിച്ച് ചോദിച്ചു- " ഈ പൂരം നിങ്ങൾക്ക് ഇഷ്ടാണോ അതോ നിങ്ങളെ പീഡിപ്പിക്കുകയാണ് ഞങ്ങൾ മനുഷ്യർ എന്ന് വിചാരിക്കാറുണ്ടോ"? ആന തലകുലുക്കി തുമ്പിക്കൈ ഒന്നു നീട്ടി പനമ്പട്ട ഒടിച്ച് വായിൽ വെച്ച് ചവക്കാൻ തുടങ്ങി, ഉത്തരം ഇപ്പൊ പറയുമെന്ന് കാത്ത് ഞാൻ നിന്നു. എന്നാൽ പാപ്പാന്മാരുടെ അടക്കം പറച്ച...