Posts

Showing posts from December, 2015

നിർഭയ....

ആത്മാവുകൾ കരയാറുണ്ടോ? എങ്കിലിപ്പോൾ നീ കരയുകയാണോ? നിർഭയമായി ജ്യോതിയായി  ജ്വലിച്ചിരുന്നൊരാ ജീവൻ കനലെരിഞ്ഞു തീർന്ന ചാരമ്പോലെ ശൂന്യതയിലേക്കു വലിച്ചെറിഞ്ഞ 'നിഷ്കളങ്ക'കൗമാരത്തോടുള്ള നിന്റെ വികാരമെന്ത്? നന്നായിരിക്കുന്നു എല്ലാം. നാടകാന്തം ശുഭം; പൂർണ്ണം! വഴിവാണിഭത്തിനുവെച്ച നിയമങ്ങളും കശക്കിയെറിയപ്പെട്ടവളുടെ ശവക്കച്ചയാൽ കണ്ണുകെട്ടിയവരും നിന്നോട് ചോദിച്ചേനേ- എന്തേ,  രക്ഷപെടാഞ്ഞു, എന്തിനിതെല്ലാം സഹിച്ചു എന്ന്?? പ്രിയപ്പെട്ടവളെ, നിനക്ക് സ്വസ്തി മരണത്തിന്റെ ആഴങ്ങളിൽ നീ സുരക്ഷിതയായിരിക്കൂ,  ജീവന്റെ ഒരു കണികയെങ്കിലും അവശേഷിച്ചിരുന്നെങ്കിൽ; ഓരോ നാൽക്കവലകളിലും നീ, നഗ്നയാക്കപ്പെടുമായിരുന്നു ! പക്ഷെ കുഞ്ഞേ, അശ്രുവിനാൽ അന്ധയായൊരു മാതാവിനേയും ഹൃദയം തകർന്നോരാ പിതാവിനെയും എന്തിനിവിടെ നീ ഉപേക്ഷിച്ചു???

പ്രവാസം | Pravaasam by M. Mukundan

Image
മലയാളിയുടെ തലമുറകളായി തുടരുന്ന പ്രവാസജീവിതത്തിന്റെ സങ്കീർണ്ണതകളെ ആവിഷ്കരിക്കാനുള്ള സഫലശ്രമാമാണിത്. തലമുറകളായി തുടരുന്ന മലയാളി പ്രവാസജീവിതത്തിന്റെ അനുഭവസാക്ഷ്യങ്ങൾ. ഒറ്റപ്പെടുത്തലുകളുടെയും ഇച്ഛാഭംഗത്തിന്റെയും വിരഹത്തിന്റെയും നഷ്ടങ്ങളുടെയും ഇരുൾകയങ്ങളിൽ നിന്ന് പുതിയ വെളിച്ചതുരുത്തിലേക്ക് ചേക്കേറികൊണ്ട് മലയാളി നിർമ്മിച്ചെടുക്കുന്ന ഭാവിജീവിതങ്ങളുടെ സാമൂഹികവ്യവസ്ഥയും സമ്പദ്വ്യവസ്ഥയും രാഷ്ട്രീയവ്യവസ്ഥയും ഈ നോവലിൽ പുനർനിർമ്മിക്കപ്പെടുന്നു. ഓരോ ജീവിതവും ഓരോ യാത്രയാണ് അങ്ങനെയെങ്കിൽ ഓരോ മനുഷ്യനും ഓരോ പ്രവാസിയാണ് . എന്നേക്കുമായി ഈ ലോകം വിട്ട് പോകുമ്പോൾ മാത്രമാണ് നമ്മുടെ പ്രവാസം അവസാനിക്കുന്നത്‌. എത്ര നല്ല ചിന്ത! ഈശ്വരാ ! രംഗൂണ്‍, ദുബായ്, പാരിസ് , ലണ്ടൻ, സലാല , അബുദാബി, സൗദി, അമേരിക്ക , പിന്നെ മാഹിയും കോഴിക്കോടും .... മലയാളികളും അവരുടെ ജീവിതവും എല്ലാം ഒരുപോലെ ....സ്ഥലങ്ങൾ മാത്രമേ മാറുന്നുള്ളൂ ...സ്വപ്നങ്ങളും ആഗ്രഹങ്ങളും ഒരിക്കലും മാറുന്നില്ല .....വളരെ നല്ല ആഖ്യാനം , നല്ല എഡിറ്റിംഗ് പുതുമയുള്ള അവതരണം ....

ബാല്യത്തിലേയ്ക്ക്.....

Image
ഒരിക്കൽക്കൂടിയാ   മാഞ്ചാടിമരമൊന്ന് ഉലുത്തണം , കൊഴിയുന്ന   മണികൾ പെറുക്കിയെടുത്തൊരു   മാലത്തീർക്കണം ! ഒരു   ചില്ലുകുപ്പി   നിറയെ   ചുവന്ന   രത്നങ്ങൾ   പോലെ   സൂക്ഷിച്ച് വെയ്ക്കണം അനിയത്തി   കുറുമ്പിയെ   കൊതിപ്പിച്ച്   കൊണ്ട്   അവളുടെ   മൂർദ്ധാവിൽ,  മഞ്ചാടി   മണികൾ   കൊണ്ട്   ധാരകോരണം ;  കുടുകുടെ   ചിരിപ്പിക്കണം . ഭൂമിയെ   തുരന്നുണ്ടാക്കിയ   കല്ലുവെട്ടാംകുഴിയിൽ   ഒളിച്ചിരിക്കണം ;  കൂട്ടുകാരിയെ   പേടിപ്പിക്കണം ; അവളുടെ   കണ്ണുകൾ   പിന്നിൽ   വന്ന് പൊത്തണം .  പിണങ്ങിപ്പോകുന്ന   അവൾക്ക്   ഇരട്ടത്തലച്ചിയുടെ  കുഞ്ഞുമുട്ടകൾ   കാണിച്ച്   കൊടുക്കണം ;  നീണ്ടുരുണ്ട   ഊതചായമുള്ള മുട്ടകൾ . മഴപെയ്ത്   നിറഞ്ഞ   കുഴിയിൽ ,  കാലുകൾ   നനച്ച്   കശുമാങ്ങ   തിന്നണം തകര   പാട്ടയിൽ   കശുവണ്ടി   പെറുക്കണം .  അപ്പാപ്പൻ   കാണാതെ പച്ചയണ്ടി   കട്ടുത്തിന്നണം . തെങ്ങിൻ   പട്ട ...