പ്രധാന വാർത്തകൾ.
നമസ്കാരം , പ്രധാന വാർത്തകൾ . തൃശ്ശൂരിൽ ഇന്ന് രാവിലെ ദമ്പതികൾ ആക്രമിക്കപെട്ടു . വാർത്തകൾ വിശദമായി . വല്ലഭായി പട്ടേലിന്റെ ജന്മദിനത്തോടനുബന്ധിച്ചു തേക്കിൻ കാട് മൈതാനത്ത് , നിന്നാരംഭിക്കുന്ന മിനി മാരത്തണിൽ പങ്കെടുക്കുന്ന മകനെ കാത്ത് നിന്ന ദമ്പതികൾ ആണ് ആക്രമിക്കപ്പെട്ടത് . സ്വന്തം കാറിൽ മകനെ കാത്തിരുന്ന പിതാവിന്റെ അടുത്താണ് കാഴ്ച്ചയിൽ മാന്യനെന്നു തോന്നുന്ന ഒരാൾ കാറിന്റെ വില ചോദിക്കുകയും വാഹനം വില്ക്കുന്നുണ്ടോ എന്ന് അന്വേഷിക്കുകയും ചെയ്തതത് . വാഹനം വിൽക്കുന്നില്ല എന്ന് മറുപടി പറഞ്ഞതോടെ അയാൾ ദേഷ്യപ്പെടുകയും , "right India" എന്താനെന്നറിയുമോ എന്ന് ആരായുകയും ചെയ്തു . ചോദ്യം മനസ്സിലാവാത്തതിനാലും ഇയാളുടെ പെരുമാറ്റത്തിൽ പന്തികേട് തോന്നിയതിനാലും ഇദ്ദേഹം മറുപടി ഒന്നും പറയുകയുണ്ടായില്ല . പിന്നീട് ഒരിക്കൽ കൂടി ചോദ്യം ആവർത്തിച്ചപ്പോൾ , ഇദ്ദേഹം അറിയില്ല എന്ന് മറുപടി പറയുകയും ചെയ്തതോടെയാണ് അസഭ്യവർഷം ആരംഭിച്ചത് . വളരെ നേരം അസഭ്യം പറയുകയും വാഹനം മാറ്റിയിടാനോ സമ്മതിക്കാതെ ഇയാൾ വാഹനത്തിൽ...