Posts

Showing posts from September, 2014

ധ്യാനകേന്ദ്രം

ഒരു പ്രമുഖ ബിസിനസ്സ് സ്ഥാപനത്തിന്റെ വളർച്ചയുടെയും വിപുലീകരണത്തിന്റെയും ഭാഗമായി ,ഒരു ധ്യാനകേന്ദ്രം തുടങ്ങുവാൻ ആഗ്രഹിക്കുന്നു.അതിലേക്കു പ്രവർത്തിക്കുവാൻ യോഗ്യത ഉള്ള ഉദ്യോഗാർഥികളെ ആവശ്യമുണ്ട്. ഒഴിവുകൾ :                                                          പ്രാസംഗികൻ(പുരുഷൻ/ സ്ത്രീ )(3 -5)              പ്രായം : 40 - 60               യോഗ്യത : ഖോരഖോരം പ്രസംഗിക്കാനുള്ള കഴിവ് ,                                  അനുഭവജ്ഞാനം ഇല്ലാത്ത കാര്യങ്ങളെ കുറിച്ച് വളരെ ആധികാരികമായി          സംസാരിക്കാനുള്ള കഴിവ് ( ഉദാഹരണത്തിന് , കുടുംബജീവിതത്തെ പറ്റി അറിവില്ലെങ്കിലും ദമ്പതികളെ  ഉപദേശിക്കുക , തുടങ്ങിയ കഴിവുകൾ ). യൌവ്വനത്തോടും ചെറുപ്പക്കാരോടും പുച്ഛം , അധികാരികളോടും ഉന്നത...

ഞാൻ!!

ഞാൻ ഒരു മകളാണ് .ഒരിക്കലും നല്ല മകൾ, എന്ന് എന്ടെ അമ്മ പറയില്ല . അനുസരണയില്ലാത്ത മക്കൾ ഏതൊരു അമ്മയുടെയും വേദനയാണ് .എന്ടെ അമ്മയുടെയും ! പ്രതീക്ഷകൾക്കൊത്ത് മക്കൾ ഉയരുമ്പോൾ അവർ നല്ല മക്കൾ  എന്നാ പുരസ്കാരം നേടുന്നു .അല്ലാത്തപക്ഷം കടലോളം സ്നേഹമുണ്ടെങ്കിലും മതിയാകാതെ വരുന്നു.മക്കൾ പിന്നെ എന്ത് ചെയ്താലും ,വെള്ളത്തിൽ വരച്ച വരകൾ പോലെ അത് ഓളങ്ങളിൽ മാഞ്ഞുപോകുന്നു .ഉപാധികളില്ലാത്ത സ്നേഹം - അമ്മയുടെ സ്നേഹം!! എന്നാൽ ഏറ്റവും ഉപാധികളുള്ളത് അമ്മയുടെ സ്നേഹത്തിനാണ്‌. വിവാഹശേഷം എന്തിനായിരുന്നു അമ്മ എന്നെ ജയനിൽ നിന്ന് അകറ്റാനായി ശ്രമിച്ചത് .ഹോ! അന്ന് ഞാൻ അനുഭവിച്ച ദുരിതങ്ങളും വേദനകളും അമ്മക്ക് മനസ്സിലാവുന്നുണ്ടായിരുന്നുവോ?അമ്മയേയും ഭർത്താവിനേയും ഉപേക്ഷിക്കാൻ പറ്റാതെ ഞാൻ !അമ്മയുടെ ഇടപെടലുകൾ ഇറാഖിൽ  അമേരിക്കയുടേത് പോലെയായിരുന്നു .എന്ടെ ജീവിതം തന്നെ കൈ വിട്ടു പോകുമെന്നായപ്പോ , എല്ലാം തിരിച്ചു പിടിക്കാൻ ഞാൻ ഒരാളെ ഉപേക്ഷിക്കാൻ തീരുമാനിച്ചു.അത് അമ്മയേയായിരുന്നു .കാരണം ,എന്റെ യാത്രയിൽ എന്നെ സ്നേഹിക്കുന്ന ആളുടെ കൈ പിടിക്കാൻ ഞാൻ തീരുമാനിച്ചു .പിന്നീട് അമ്മയുടെ  വാക്കുകളെയും പ്രവർത്തികളെയും ഞാൻ അപഗ്രഥിക...

ഓർമ്മകളുടെ കീറത്തുണ്ടുകൾ !

ചാരനിറത്തിൽ നിന്ന് പൂർണ്ണമായ   കറുപ്പിലേയ്ക്ക് നീങ്ങുന്ന ആകാശം   — തിളങ്ങുന്ന നക്ഷത്രങ്ങളാൽ അലങ്കരിക്കപ്പെട്ടിരിക്കുന്നു , കുഞ്ഞു ബൾബുകളുടെ   ഒരു മാല പോലെ ! അയാളുടെ വീടും അതുപോലെ അലങ്കരിക്കപെട്ടിരിക്കുന്നു . തൂവെള്ള ബൾബുകളും മറ്റ്   അലങ്കാരങ്ങളും , മുറ്റത്ത് അങ്ങിങ്ങായി ഷാമിയാനകളും ബലൂണുകളും   - Event management organiser  പറഞ്ഞ പോലെ " എല്ലാം അങ്ങ് തിളങ്ങണം Sir , ഇതൊക്കെ നമ്മൾ ഒരിക്കലേ നമ്മൾ ആഘോഷിക്കൂ , അല്ലേ മാഡം "-- അയാൾ ലീനയെ നോക്കി ചിരിച്ച ആ വഷളു ചിരി അയാള് ഓർത്തു . അയാളെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല   - ലീനയുടെ നടപ്പും ഭാവവും എല്ലാം അവൾ ഒരു Hollywood star ആണെന്ന മട്ടിലായിരുന്നു .  പ്രണയം തലയ്ക്കു പിടിച്ചപ്പോൾ പറ്റിയ ഒരു അബദ്ധം ! അങ്ങനെ പറയാമോ ?  ഏയ് ‌ , അബദ്ധമല്ല ! വിചാരിച്ചപ്പോലെ ജീവിതം ആകാതെ വരുമ്പോൾ തോന്നുന്ന ചിന്തകളാണിതൊക്കെ , അയാൾ   നെടുവീര്പ്പിട്ടു . ഒരു ഭാര്യ എന്ന റോളിൽ അവൾ തികച്ചും നീതി പുലർത്തിയിരുന്നു . ഇപ്പോഴും അങ്ങനെ തന്നെ . അമ്മയായും അവ...