Posts

Showing posts from May, 2013

"ചിന്തകൾ"

Image
പ്രപഞ്ചത്തിലെ ഏറ്റവും വലിയ വേദന എന്താകുന്നു?മനോവേദന?ഹൃദയവേദന?ശിരോവേദന?ശരീരവേദന? ഞാൻ പറയുന്നു ധീഷണാവേദനയാണെന്ന്! ചിന്താവേദന! വേദനിപ്പിക്കുന്ന ചിന്തകളുടെ ഭാരം പേറി മനുഷ്യൻ വേദനിച്ച് ജീവിക്കുന്നു. ശൈശവത്തിൽ അത് അവനെ സ്പർശിക്കുന്നുപ്പോലുമില്ല.എന്നാൽ ധീഷണ/ബുദ്ധി ഉണ്ടാകുന്നതോടെ ഇത് ആരഭിക്കുന്നു. ചിന്തകളും വേദനകളും. ഒരു ചിന്തയിൽ നിന്നും മറ്റൊന്നിലേക്ക് ചങ്ങലക്കണ്ണികൾ പോലെ! തുടക്കം എവിടെ നിന്ന് എന്നു മറന്നുപ്പോകുന്ന അന്തവും കുന്തവും ഇല്ലാത്ത ചിന്തകൾ! കൺപോളകൾ നിദ്രാഭാരത്താൽ താഴേക്ക് അമരുമ്പോഴും,അവസാനിക്കാത്ത ചിന്തകളുടെ റെയില്പാളങ്ങൾ മുന്നോട്ട് കുതിക്കുന്നു, കടിഞ്ഞാണില്ലാത്ത കുതിരകളെ പോലെ!ലേശം സാവകാശമില്ലാതെ. ചിന്തിക്കാതിരുന്നാലോ?അപ്പോഴും വേദന തന്നെ -- എന്ത് ചിന്തിക്കും എന്ന ഉൽകണ്ഠ  കലർന്ന വേദന.സംഭവം അതിശയം തന്നേ. മനുഷ്യൻ ചിന്തിക്കാതിരുന്നാലോ?ചിന്തകളെ കടിഞ്ഞാണിടാൻ ഒരു ധ്യാനമായാലോ? അവിടേയും ചിന്ത തന്നെ  --- "ഞാൻ ഒന്നും ചിന്തിക്കില്ല എന്ന ചിന്ത! വേദന- ഭയങ്കര വേദന! ഇതിനൊരവസാനം ഞാൻ ഒന്നു ചിന്തിച്ച് നോക്കട്ടെ!!!!!

"കണ്ണുനീർത്തുള്ളികൾ"

കൺപീലികളിൽ മുത്തുകളായി ,പുൽത്തുമ്പിലെ  തുഷാരക്കണങ്ങൾ പോലെ,ഇമയൊന്ന് അടഞ്ഞപ്പോൾ -- രണ്ട് കൈവരികളായി മെല്ലെ മെല്ലെ നെടുവീർപ്പുകൾക്കിടയിലൂടെ കവിളിൽ തലോടി താഴേക്ക് താഴേക്ക്!! ഒരുപാടു വേദനിക്കുന്ന നെഞ്ചിലേക്ക് -- ചൂടുള്ള തകിടിലേക്ക് വെള്ളത്തുള്ളികൾ വീഴുന്നപോലെ!! വേദനകൾ ഈ കണ്ണീർപാച്ചിലിൽ ഇല്ലാതാകുമോ?ഗദ്ഗദമായി തൊണ്ടയിൽ കുടുങ്ങിയ വിലാപം,കണ്ണീർത്തുള്ളികൾക്ക് അകമ്പടിയാണോ?വിതുമ്പുന്ന ചുണ്ടുകൾ അവയ്ക്ക് താരാട്ട് പാടുകയാണോ? ശ്വാസനിശ്വാസങ്ങൾ കഠിനമാവുകയാണോ ?അസഹ്യമായവേദനകൾ,ലോഹമുനകളാൽ ഞരമ്പുകളിൽ ദ്രാവകങ്ങൾ നിറയ്ക്കുന്നു,കൺചിമ്മി തുറന്നപ്പോൾ മുഖപടമണിഞ്ഞ കുറേപ്പേർ!അവർ ചിരിക്കുന്നുണ്ടോ എന്നെ നോക്കി?നെറ്റിച്ചുളിച്ച് ശ്രദ്ധയോടെ നോക്കിയപ്പോൾ തലയ്ക്കു നല്ല വേദന.ഞാൻ കൈയ്യൊന്നു കുടഞ്ഞോ?ആശ്വസിപ്പിക്കാനായിരിക്കണം ഒരു കൈതലം എന്ടേ നെറ്റിയിൽ ആരോ വച്ചു. പിന്നീടുള്ള മയക്കത്തിൽ എന്ടെ സ്വപ്നത്തിൽ നീ മാത്രമായിരുന്നു.ഞാൻ നിന്നെ വേദനിപ്പിച്ചതും, നീ എന്നെ വേദനിപ്പിച്ചതും ---"ഒരുപാട് വർണ്ണങ്ങളായി,എന്ടെ കണ്ണിൽ -- ചിലത് നിറം മങ്ങിയും ചിലത് തെളിച്ചമുള്ളതും".ഞാൻ ഉറക്കേ കരഞ്ഞുവോ?വേദനക്കൊണ്ടാണെന്നു അവർ കരുതിക്കാണുമോ? ...

വിരോധാഭാസം ഈ ജീവിതം!!

           ഒരുപാടു  സന്തോഷിക്കുമ്പോഴും  ഒരു നിമിഷത്തേക്കു എങ്കിലും നിശബ്ദരാക്കുന്ന സ്തബ്ദരാക്കുന്ന കുറേയേറെ നിമിഷങ്ങൾ നമ്മളുടെ ജീവിതത്തിൽ സംഭവിക്കാറുണ്ട്.                         ഒരു ബാംഗ്ലൂർ യാത്രയിൽ എന്നെ ഒന്നു പിടിച്ചുലയ്ക്കാൻ  അയാൾക്കും കഴിഞ്ഞു.Shopping mall -ല് നിന്നും സന്തോഷിച്ചും ഉല്ലസിച്ചും,കുട്ടികളുടെ മുഖത്തെ സന്തോഷം കണ്ട് സ്വയം ആനന്ദിച്ചും ഇരിക്കുമ്പോൾ ഞാൻ വളരേ അഹങ്കരിച്ചിരുന്നു - എനിക്കിതെല്ലാം സധിക്കുന്നു എന്നതിന്ടെ  അഹങ്കാരം!തിരികെ ഹോട്ടലിലേക്കു മടങ്ങുമ്പോൾ ,ട്രാഫിക് സിഗ്നൽ കാത്തു കിടക്കുമ്പോൾ  ആണ് അയാൾ എന്ടെ  ശ്രദ്ധയിൽപ്പെട്ടത്.പോളിയൊ ബാധിച്ചു കാലുകൾ രണ്ടും വളഞ്ഞ്,നടക്കാൻ ബുദ്ധിമുട്ടുന്ന ഒരു കുറിയ മനുഷ്യൻ.കാലുകൾ അങ്ങനെയായതു കാരണമാവണം അയാൾ ഒരു കുള്ളനെ പോലെ തോന്നിച്ചു.കാറിനുള്ളിലെ സ്റ്റീരിയോയുടെ ഉച്ചത്തിലെ പാട്ടുകൾ കുറച്ചു നേരത്തേക്കു എന്ടെ കാതുകൾക്ക്  അന്യമായിരുന്നു.എന്ടെ  മനസ്സു അയാളുടെ കൂടെ കുറച്ചു നേരം സഞ്ചരിച്ചു - അ...