White Shirt.
"കഷ്ടംണ്ട് , ഇങ്ങനെയൊന്നും ചെയ്യാൻ പാടില്യാട്ടോ നിഖിലേട്ടാ, എത്ര മോഹിച്ച് ഞാൻ വാങ്ങിയ ഷർട്ടാന്നറിയോ ? ന്നിട്ട് അതില് മീങ്കൂട്ടാനാക്കിട്ട് വന്നേക്ക്ണു , ഇനിയീ മഞ്ഞ കളറെങ്ങന്യാ കളയാ ന്റെ ഈശോയെ"! -- നീതു നിഖിലിൻടെ വെള്ള ഷർട്ടിൽ, മഞ്ഞകറയുള്ള ഭാഗത്ത് വാനിഷ് പൗഡർ ഇട്ടു തിരുമ്മി കൊണ്ട് പതം പറഞ്ഞു കൊണ്ടിരുന്നു. എത്ര ഉരച്ചിട്ടും തൃപ്തി വരാതെ അവൾ പുലമ്പി കൊണ്ടിരുന്നു, "ചെറ്യേകുട്ടിയാണെങ്കിൽ സമ്മതിക്കാം, പക്ഷെ ഇതോ, പോത്ത് പോലെ വലുതായി ന്നിട്ടും മര്യായിക്ക് ചോറുണ്ണാനറിയില്ലാന്ന് വെച്ചാലെന്താ ചിയ്യാ, കൈക്ക് വായിലേക്കിള്ള വഴി അറിയില്യാച്ചാലെന്താ ചിയ്യാ, ഒരച്ച് ഒരച്ച് എന്റെ കൈ വേദനിച്ചൂന്നല്ലാണ്ട് ഈ കറ പോണില്യാല്ലോ മാതാവേ , ഹൂം നാശം പിടിച്ച കറ , ഇനി ഈ ഷർട്ട് കീറാവോ? എന്തോരം ആശിച്ച് മോഹിച്ച് വാങ്ങിയതാ , പോട്ടെ കെട്ടിയോനെ വെള്ള ഷർട്ടിട്ട് കാണാനും ഒരു യോഗം വേണം ". നീതു ഷർട്ട് കുടഞ്ഞു അയയിൽ വിരിച്ച്. ബക്കറ്റുകൾ എല്ലാം ഒതുക്കിയെടുത്ത് അടുക്കളയിലേക്ക് കേറുമ്പോ വാതിലിൽ ചാരി അവളെയും നോക്കി ചിരിച്ച് കൊണ്ട് നിൽക്കണ എന്നെ കണ്ടതും നീതുവിന് ഒന്ന് കൂടി ദേഷ്യം വന്നു. അകത്തേ...