ഇരകൾ...
ആദ്യം വെള്ള കൊണ്ട്, സീമകൾ ഞാൻ അടയാൾപ്പെടുത്തി, പിന്നീട്, മഞ്ഞയും ചുവപ്പും പച്ചയും കലർത്തി, പരസ്പരം പിണരുന്ന സർപ്പങ്ങളെയും ഇണകളെയും വരച്ചു ചേർത്ത്, സർപ്പകളങ്ങൾ തീർത്തു.. ഇതിൽ പൂക്കുലപ്പോലെ തല്ലികൊഴിക്കാൻ, ഞാൻ ഇരകളെയും കാത്തിരുന്നു; പതിയെ മണ്ണോട് പതിഞ്ഞ്, പച്ചിലകാടുകളിൽ ഒളിച്ച് ഞാൻ മറഞ്ഞിരുന്നു. ആറു മുതൽ അറുപതു വരെയുള്ളവർ!! ഞാൻ അവർക്ക് മേൽ ചാടി വീണു, പ്രതികരിക്കുന്നതോ ചെറുക്കുന്നതോ അനുവദനീയമല്ല, ചെളിച്ചാലിൽ കൂടി വലിച്ചിഴക്കുന്നത് ബാല്യമായാലും വാർദ്ധക്യമായാലും എനിക്കൊരുപോലെ ഈ സർപ്പകളങ്ങളിൽ, ഞാൻ വെമ്പാല പോലെ ചീറ്റി ശംഖുവരയനെ പോലെ കൊത്തിവലിച്ചു അരുത്, കരയരുത്, അപേക്ഷിക്കരുത്!!!! കണ്ണുകളിലെ ദൈന്യത, മേൽച്ചുണ്ടിലെ വിയർപ്പുമണികൾ എന്നിലെ മൃഗത്തെ ഉണർത്തുന്നു, ഉത്തേജിപ്പിക്കുന്നു!! വേട്ടയാടപ്പെടുന്നവന്റെ നിസ്സഹായത, വേട്ടക്കാരന്റെ ഊർജ്ജമാണു നിന്റെ ഫടം എനിക്കു വേണ്ടി പൊഴിച്ചുകളയൂ, അഴിഞ്ഞുലഞ്ഞ വാർമ്മുടിയും, വർണ്ണങ്ങൾ പടർന്ന ശരീരവും! എന്റെ വിഷബീജങ്ങളെ നിന്നിലേക്ക് ആവാഹിക്കുമ്പോൾ അവയ്ക്കു രക്തവർണ്ണമായിരുന്നു എന്റെ ആത്മാവിനു കാർവർണ്ണവും ആ കളങ്ങളിൽ നിന്നെ ഉപേക്ഷിച്ച്, ഞാൻ, മറ്റൊരു സർപ്പകളത്ത...