നമ്മൾ ജഡ്ജ്"മേന്ടൽ " ആണോ???
നമുക്കിവളെ മിന്നു എന്ന് വിളിക്കാം . ടൂഷ്യൻ പോകണ്ടാ എന്നവൾ അമ്മയോട് ഒരുപാട് തവണ പറഞ്ഞു . ഒരുപാട് ഒഴിവുകഴിവുകൾ അവൾ ടൂഷ്യന് പോകാതിരിക്കാൻ വേണ്ടി ഉണ്ടാക്കിയെടുത്തു . ഒരുപാടു വേദനകൾ അവളെ ആ സമയത്ത് ശല്യപ്പെടുത്തിക്കൊണ്ടിരുന്നു . പഠിക്കാൻ ഇഷ്ടമില്ലാത്തതിന്ടെ ലക്ഷണങ്ങൾ ആയി അമ്മ അതിനെ കണ്ടു . ഒരിക്കൽ പോലും ആ അമ്മ അവളോടു ചോദിച്ചില്ല " എന്തേ നിനക്ക് ടൂഷ്യനു പോകാൻ ഇഷ്ടമില്ലാത്തത് എന്ന് ". പിന്നീട് അവളെ ശല്യപ്പെടുത്തുന്നവന്ടെ ഉപദ്രവം താങ്ങാൻ കഴിയാതെ വിഷാദരോഗത്തിനും മറ്റും അടിമയായി ആശുപത്രി കിടക്കയെ ശരണം പ്രാപിക്കേണ്ടി വന്നു മിന്നു എന്ന പതിനഞ്ചുകാരിക്ക് !! മിന്നുവിനെ പോലെ തന്നെ അമ്മുവും അമ്മയുടെ കൂട്ടുകാരന്ടെ സ്നേഹപ്രകടനങ്ങൾ അസഹ്യമായപ്പോൾ പ്രതിഷേധിച്ചത് അനുസരണക്കേടും അലറിക്കരച്ചിലും ഉപദ്രവങ്ങളുമൊക്കെയായിട്ടാണ്. പരിഹാരം മാനസീകരോഗാശുപത്രിയിലെ കിടക്കകൾ തന്നെ. വിചിത്രമായ കാര്യം ആശുപത്രിയിൽ പോലും അമ്മ സ്വന്തം കൂട്ടുകാരനെ ന്യായീകരിക്കുന്നു - "അവൾക്ക് എല്ലാം തോന്നലാണ്,അല്ലാണ്ട് അങ്ങനെയൊന്നും ഇന്ടായിണ്ടാവില്യ". " എന്തൊ...