ആധുനികകുട്ടിക്കുരങ്ങന്മാരും ഞാണിന്മേൽ കളിയും....
വെഡ്ഡിംഗ് ആനിവേഴ്സറി ആഘോഷിക്കാൻ പുറത്ത് പോകാൻ തയ്യാറാകാൻ ഡെയ്സിയോടും കുട്ടികളോടും പറഞ്ഞതിനു ശേഷമാണ് , സെബിയുടെ കോൾ വന്നത് . അവൻ മുൻപ് എന്റെയടുത്ത് പറഞ്ഞുവിട്ട ക്ലൈന്റ്സിനു എന്നെ വീണ്ടും കാണണമെത്രേ ! ശല്യങ്ങൾ , ഞായറാഴ്ചയായാലും ഒരു ഒഴിവുമില്ല . ഇതൊക്കെ ഞാൻ എടുക്കുന്ന കേസുകൾ തന്നെ , എന്നാലും ഇതിനൊക്കെ ഒരു പരിധിയില്ലേ ? ഞാൻ അത്ര പ്രഗൽഭനാണ് എന്നൊന്നും എനിക്ക് തെറ്റിദ്ധാരണയില്ല . ഇതിപ്പോ എന്താണാവോ ഇവരുടെ പ്രശ്നം ? മുൻപ് എന്റെയടുത്ത് വന്നപ്പോ ഒരു കൗൺസലിംഗ് ആണ് ഞാൻ നിർദ്ദേശിച്ചത് . അവർ കൗൺസലിങ്ങിനു പോയി എന്നും ഇപ്പൊ കുഴമില്ലാതെ പോകുന്നുണ്ടെന്നൊക്കെയാണ് സെബി പിന്നെ കണ്ടപ്പോൾ പറഞ്ഞതു . സംഗതി നല്ല തല്ല് കൊള്ളാത്തതിന്റെ കേടേ ഞാൻ നോക്കിയിട്ടിവർക്കുള്ളൂ . കുടുംബപ്രശ്നങ്ങൾ എല്ലാവർക്കും എല്ലയിടത്തും ഉണ്ട് . പക്ഷെ അതിനെ ഊതിപെരുപ്പിക്കണോ അതോ തല്ലികെടുത്തണോന്നു നമ്മൾ തീരുമാനിക്കുന്നിടത്താണ് നമ്മൾ നന്നായി ജീവിക്കാൻ തുടങ്ങുന്നതു . തത്വചിന്തയൊന്നുമല്ല ഒരു ചെറിയ അഭിപ്രായം മാത്രം . മുൻപ് വന്നപ്പോ ഇതൊക്കെ ഞ...