പൂച്ചപ്പുരാണവും കവിതകളും!!
ഇന്നൊരു വ്യാഴാഴ്ചയാണ്, അതിനെന്താന്നല്ലേ? ഒന്നുമില്ല, അതന്നെ!! പക്ഷെ പറയാൻ പോകുന്ന സംഭവം വളരെ ഭീകരവും പ്രതികാരദാഹിയായ ഒരു മനുഷ്യയുടെ( മനുഷ്യന്റെ സ്ത്രീലിംഗം എന്താണൊ എന്തോ?) കഥയാണ്. ഞങ്ങളുടെ ബെല്ലക്ക് ആത്മാർത്ഥത ഇത്തിരി കൂടുതലാണോന്ന് എനിക്ക് പണ്ടേയുള്ള സംശയമാണ്, സംഗതി വേറൊന്നുമല്ല, വീടിന്റെ ഏഴയലത്ത് പോലും ഒരു ജീവിയെ അടുപ്പിക്കില്ല, അതിപ്പോ കോഴികുഞ്ഞായാലും മൈന, കാക്ക തുടങ്ങിയ കിളികളായാലും തവള, പാറ്റ എന്നിത്യാദികളായാലും തുരപ്പൻ, പാമ്പ് മുതലായ ഭീകരജീവികളായാലും മന്ത്രി സുധാകരന്റെ പൂച്ച ആയാലും സംഗതി ജോറാണ്. ബെല്ല അവരെ കാണുന്നു, പിന്നെ ഞങ്ങൾ കാണുന്നതു "രക്ഷിക്കണേ, ഇവിടെയൊരു ഭ്രാന്തി പട്ടിയുണ്ടേന്ന് പറഞ്ഞു നിലംതൊടാതേ ഓടുന്നവരെയാണ്. ആദ്യം അവൾ അവർക്ക് സ്വന്തം അധികാരപരിധിക്കുള്ളിൽ കടക്കരുതെന്ന് ചെറിയ ഓരിയിടലോടു കൂടിയുള്ള ഒരു മുന്നറിയിപ്പ് ഇതരജീവികൾക്ക് കൊടുക്കാറുണ്ട്. എന്നിട്ടും അനുസരിക്കാത്തവരെ മാത്രമെ ഓടിക്കാറുള്ളൂ. ചില പ്രഭാതങ്ങളിൽ ഞങ്ങൾക്ക് കണികാണായി തലേന്ന് രാത്രി വേട്ടയാടിയ തുരപ്പനേയും അപ്പുറത്തെ വിജനമായ പറമ്പിൽ നിന്നും ഞങ്ങളേയന്വേഷിച്ച് വരുന്ന പാംമ്പുകളേയും വീടിന്റെ വരാന്തയ...