പാവാട #Paavada

പാവാട ഈ പാവാട ഇത്തിരി വലുപ്പം കൂടുതലായോന്നു ഒരു സംശയം. കുറേ ആവശ്യമില്ലാത്ത തൊങ്ങലുകളും ലേസും പിടിപ്പിട്ടുണ്ട് എന്ന് തോന്നിപ്പോയി. ചില സമയത്ത് നമ്മുക്ക് പാകമാകത്തത് ആയ പാവട പോലെ, അതായതു പണ്ടു നമ്മുടെ ചേച്ചിമാരുടെയും കസിൻസിന്റേയും പാവാട നമുക്ക് തന്നിട്ട് പറയില്ലെ- 'ഇതു എടുത്തോ, നിനക്കു ചേരും' എന്നു അതു പോലെ(ഇന്ന് ഈ കലാരൂപം അന്യം നിന്ന് പോയി). ഇത് ആമുഖമായിരിക്കട്ടെ, ഇനി ഈ സിനിമയെ പറ്റി പറയാം. തരക്കേടില്ല എന്നേ പറയാം പറ്റൂ. ആദ്യ പകുതിയിൽ കുടിയന്മാരേയും അവരുടെ ദൈനംദിന ചേഷ്ടകളെയും തുന്നികാട്ടിയിരിക്കുന്നു. കുറച്ചു നീളം കൂടിയ പാവാട ഇട്ട് നടക്കുമ്പോൾ ഇത് ഇടേണ്ടിയിരുന്നില്ല എന്ന് തോന്നില്ലേ ? അങ്ങനെ തോന്നി ചില ഭാഗങ്ങൾ കണ്ടപ്പോൾ! രണ്ടാം പകുതി കൊള്ളാം, സ്വന്തമായി അളവെടുത്ത് തയ്പ്പിച്ച ഒരു പാവാട പോലെ. ഒരു സന്ദേശമൊ ഒരു മൂല്യത്തിനു വേണ്ടി നിലകൊള്ളുന്ന ഒരു സിനിമയോ അല്ല ഈ പാവാട. ഷാജോൺ നന്നായിരിക്കുന്നു. അനൂപ് മേനോൻ നന്നായിട്ടുണ്ട്, പൃഥിരാജ് ഒരു കുടിയനായ പുത്രൻ എന്ന നിലയിൽ മോശമല്ല എന്ന് വേണമെങ്കിൽ പറയാം. പിന്നെ എടുത്ത് പറയേണ്ട ഒരു കാര്യം ക്ലൈമാക്സ് ആണ്. അങ്ങനെ ഒരു അവസാനം ഞാൻ പ്രതീക്ഷിച...