ലൈബ്രേറിയൻ - C V Balakrishnan
I have always imagined that paradise will be a kind of library: Jorge Luis Borges ഒരു വലിയ പുസ്തകശാല. അതിൽ മരത്തിന്റെ നീളത്തിലുള്ള റാക്കുകളിൽ ഒതുങ്ങിയിരിക്കുന്ന ഒരുപാട് പുസ്തകങ്ങൾ. ഞാൻ അതിനിടയിൽ കൂടി നടക്കുന്നു, പുസ്തകങ്ങളിൽ തഴുകികൊണ്ട് ,ചിലതെല്ലാം എന്ടെ കൈകളിൽ പൊടിയാക്കുന്നുണ്ട്. ചിലഭാഗങ്ങളിൽ ആരും വരാത്തതിനാലാവും നിറയെ മാറാമ്പലകൾ പിടിച്ചിരിക്കുന്നു. അതെല്ലാം തട്ടിമാറ്റി ഞാൻ പിന്നെയും അത്ഭുതത്തോടെ നടന്നു. അവിടെ എനിക്കൽഭുതമായി തോമസ് ഹാർഡിയും ഷേക്സ്പിയറും ദസ്തയെവസ്കിയും ഷെല്ലിയും കീറ്റ്സും വേർഡ്സ്വർത്തും ഗൊഗളും ഗോർക്കിയും ഡീക്കൻസും ചെഖോവും മോപ്പസാങ്ങും അലൻപൊയും ഹെമിംഗ്വേയും ഒരുമിച്ചിരിക്കുന്നു. വീണ്ടും മുന്നോട്ടു പോയപ്പോൾ വള്ളത്തോളും കുമരനാശാനും ചങ്ങമ്പുഴയും പൊറ്റെക്കാട്ടും തകഴിയും ഉറൂബും കേശവദേവും പൊൻകുന്നം വർക്കിയും വി കെ എന്നും ലളിതാംമ്പിക അന്തർജ്ജനവും മാധവിക്കുട്ടിയും ബാലാമണിയമ്മയും കുഞ്ഞിരാമൻ നായരും ബേപ്പൂർ സുൽത്താനും എല്ലാം എന്നെ നോക്കി ചിരിക്കുന്നു. ഞാൻ അമ്പരന്നു, എനിക്കിവരെയെല്ലാം അറിയാം , പക്ഷെ ഞാൻ എല്ലാം പുസ്തകങ്ങളും വായിച്ചിട്ടില്ല.വായിച്ചതിനെക്കാൾ വായിക്കാത്തത് എണ്ണ...