Posts

Showing posts from December, 2014

അഭ്യുദയകാംഷികൾ!!

ധനുമാസത്തിന്ടെ തണുപ്പും കുളിരും ആസ്വദിച്ച് അവനോടുകൂടി ഒന്നുകൂടി പറ്റിച്ചേർന്നു കാലുകൾ പുതപ്പിന്നുള്ളിലേക്ക് ചുരുട്ടി വെച്ച് ഒന്ന് കൂടി ഉറങ്ങാൻ കിടന്നപ്പോഴാണ് ‌ , നീട്ടിയുള്ള കോളിംഗ് ബെൽ എന്നെ   അലോസരപ്പെടുത്തിയത് . ഞാൻ അവനെ തോണ്ടി  " ആരോ വന്നിട്ട്ണ്ട് , ആരാണാവോ ഇത്ര പുലര്ച്ചക്ക് "? " പുലർച്ച്യാ ?? മണി 8 എങ്കിലും ആയിടുണ്ടാവും " നീ പോയി നോക്ക് " അവൻ ഒരു ചോദ്യചിഹ്നം പോലെ തിരിഞ്ഞ് കിടന്നു . " നാശം , ഒന്നുറങ്ങാനും സമ്മതിക്കില്യാ , ആകെ ഒരു ശനിയാഴ്ചയാ ഉറങ്ങാൻ കിട്ടാ ,    അതിപ്പോ ഗോവിന്ദ്യായി , ഇനീപ്പോ വല്ലവരും മരിച്ചോ "? ഞാൻ വാതിൽ തുറക്കാൻ നടക്കുന്നതിന്നിടയിൽ പിന്നെയും കോളിംഗ് ബെൽ കേട്ടു . മുകേഷ് സിദ്ദിക്കിനോട് പറയണപോലെ " ഞെക്കിപിടി ,   ഞെക്കി പിടി”ആണെന്ന് തോന്നുന്നു . ഞാൻ ഒരുവിധത്തിൽ താക്കോൽ തപ്പിയെടുത്ത് വാതിൽ തുറന്നപ്പോൾ ,  കുറച്ച് ബന്ധുക്കളാണ് . അപ്പൊ സത്യമായും ഞാൻ വിചാരിച്ചു  ' ആരോ പടമായിട്ടുണ്ട് '. " കയറിയിരിക്കൂ , എന്തേ ഈ നേരത്ത് "? " ഈ ...