അറിയേണ്ടത് അറിയേണ്ട സമയത്ത് !!!!!
സൈക്കോളജി പഠിക്കണമെന്ന മോഹവുമായി ചെന്ന് പെട്ടതു ഒരു സൈക്കോളജി ക്ലാസ്സിൽ .അവിടെ ഒരു ടീച്ചർ ഘോരഘോരം ക്ലാസ്സ് എടുക്കുന്നു . മനുഷ്യന്റെ personality യെ Sigmund Freud - വിശദീകരിക്കുന്നതു എങ്ങനെ എന്നതിനെ കുറിച്ചു . "ഓ ഇനിയിപ്പോ ഇവൾക്ക് സൈക്കോളജി പഠിക്കാഞ്ഞിട്ടാ .... എന്ന് അമ്മായിമാരും ബന്ധുക്കളും ചിറിക്ക്ക്കോട്ടിയപ്പോളും ഞാൻ നോക്കിയത് കെട്ടിയവനെ ആയിരുന്നു...ഇല്ല അവിടെ പ്രശ്നമൊന്നുമില്ല ! പിന്നെയിപ്പോ എന്തോന്ന് നോക്കാൻ ! അപ്പോ ക്ലാസ്സിലേക്ക് തിരിച്ച് വരാം . അങ്ങനെ ഫ്രൊയിട് പറയുന്നു ഒരു കുഞ്ഞു ജനിക്കുമ്പോൾ മുതൽ അതിനു ലൈംഗീക വികാരങ്ങൾ ഉണ്ട് എന്ന്.അതിനെ പല തലങ്ങളായും ഘട്ടങ്ങളായും തിരിച്ചിരിക്കുന്നു .ഈ തിയറിയിൽ കുഞ്ഞിന്റെ ജനനം മുതൽ പ്രായപൂർത്തി ആകുന്നതു വരെ 5 ഘട്ടങ്ങളാക്കി തിരിച്ചിരിക്കുന്നു .ഓരോ ഘട്ടത്തിലും കാമോദ്വീപകമായ(erogenous )ഓരോ അവയവങ്ങൾ ഉപയോഗിക്കപ്പെടുന്നതായി ഫ്രൊയിട് പറയുന്നു . ജനനം മുതൽ 18 മാസം വരെ (oral stage ), eroge...