"ബാഷ്പാഞ്ജലി "
ഇന്ത്യകാരുടെ പ്രത്യേകത ആണൊ എന്നറിയില്ല,നല്ലതിനെ സ്വീകരിക്കാനും,സ്വന്തമാക്കാനും അവനു ഇത്തിരി വിഷമമാണ്. അനേകായിരം പ്രതിഭകൾ ഇവിടെ ജനിച്ചു, ജീവിച്ച്, മണ്ണടിഞ്ഞു പോയിരിക്കുന്നു,ആരുമറിയാതേ!.ജീവിതത്തിന്റെ ഒരോ തുറകളിലും വ്യക്തിമുദ്ര പതിപ്പിച്ച രത്നങ്ങൾ.ലോകമുഴുവൻ അംഗീകരിച്ചാലും സ്വന്തം നാടിന്റെ ആർപ്പുവിളികൾ ഏറ്റുവാങ്ങാൻ കഴിയാതെ പോയ ഹതഭാഗ്യർ. നാടെങ്ങും ബലാൽസംഗങ്ങളും രാഷ്ട്രീയ വിഴുപ്പലക്കലും പരിപാവനമായ കുടുംബബന്ധങ്ങള് ജനത്തിനു മുന്നിൽ തേച്ചുമിനുക്കിയതും മാധ്യമങ്ങൾ കൊണ്ടാടുകയായിരുന്നു.ശ്രവണദ്ര്യശ്യമാധ്യമങ്ങളാകട്ടേ,പത്രങ്ങളാകട്ടെ,എല്ലാവർക്കും ചാകര.അതിനു ഇടയിൽ മുങ്ങി പോകുന്ന കുഞ്ഞു വാർത്തകളുടെ സ്ഥാനംപോലുമില്ല മേൽ പറഞ്ഞ പ്രതിഭകൾക്ക്. ഏപ്രിൽ 22നു പത്രങ്ങളിൽ വന്ന ഒരു കുഞ്ഞു വാർത്തയുണ്ട് - "മനുഷ്യകബ്യുട്ടെർ ശകുന്തളാദേവി അന്തരിച്ചു " ഒരുമൂലയിൽ ഒതുങ്ങി പോയ പ്രതിഭ!ആ വേർപാടിനു അത്രയൊക്കെ മതി എന്നു സാരം.കണക്കിന...